ക്വാറികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കണം-ടി.ആര്‍.എ.സി

ടൂള്‍സ് റെന്റല്‍ അസോസിയേഷന്‍ ഫോര്‍ കെയര്‍ വയനാട് ജില്ലാ സമ്മേളനം കൈനാട്ടി വ്യാപാര ഭവനില്‍ ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: വയനാട്ടിലെ ക്വാറികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കണമെന്നു ടൂള്‍സ് റെന്റല്‍ അസോസിയേഷന്‍ ഫോര്‍ കെയര്‍(ടി.ആര്‍.എ.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പരിസ്ഥിതി കരുതല്‍...

മുതിരേരിയിലെ താത്കാലിക പാലം വെള്ളത്തിലായി

മുതിരേരിയിലെ താത്കാലിക പാലം വെള്ളംകയറിയ നിലയില്‍. കുളത്താട: കനത്ത മഴയില്‍ മുതിരേരിയിലെ താത്കാലിക പാലം ഭാഗികമായി വെള്ളത്തിലായി. പാലത്തിന്റെ ഒരു ഭാഗത്തുകൂടി ശക്തിയായി വെള്ളം ഒഴുകുകയാണ്. അതിനാല്‍ ഇതിലേ യാത്രചെയ്യാന്‍ ആളുകള്‍ക്കു കഴിയാതായി. മാനന്തവാടി -വിമലനഗര്‍-കുളത്താട-വാളാട്-പേര്യ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് മുമ്പുണ്ടായിരുന്ന...

പരിസ്ഥിതി കരുതല്‍ മേഖല: ഉന്നത ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന്

കല്‍പറ്റ: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി കരുതല്‍ മേഖലയില്‍നിന്നു ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയതായി കേരള കോണ്‍ഗ്രസ്(എം) വയനാട് ജില്ലാ ജനറല്‍ ബോഡി ആരോപിച്ചു. നിയമസഭയില്‍ ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍...

ഹാഫ് ഫെസ്റ്റിവല്‍:
53 ചിത്രങ്ങള്‍ തെരഞ്ഞെടുത്തു

കല്‍പറ്റ: ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമതു ഇന്റര്‍നാഷണല്‍ ഹൈക്കു അമേച്ചര്‍ ലിറ്റല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് 53 ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ലഭിച്ച 97 ചിത്രങ്ങളില്‍നിന്നാണ് ഇത്രയും ചിത്രങ്ങള്‍സ്‌ക്രീനിംഗ് കമ്മിറ്റി തെരഞ്ഞെടുത്തത്.അഞ്ചുമിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഹാഫ് വിഭാഗത്തില്‍...

ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു

മാനന്തവാടിയില്‍ ജനതാദള്‍-എസ് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ ദിനാചരണം ഡോ.എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: ജനതാദള്‍-എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു. ഡോ.എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുള്ളന്‍മട കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജുനൈദ്...

വ്യാജമദ്യ നിര്‍മാര്‍ജന ജനകീയ സമിതി യോഗം 20ന്

കല്‍പറ്റ: വ്യാജ മദ്യത്തിന്റെ ഉപയോഗം, കടത്ത്, വില്‍പന എന്നിവ നിര്‍മാര്‍ജനം ചെയ്യുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ യോഗം 20 ന് ഉച്ചകഴിഞ്ഞു 2.30ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്‌കൂളുകളില്‍ സ്ഥലസൗകര്യമുണ്ടെങ്കില്‍ ക്ലാസുകള്‍ നടത്താം

കല്‍പറ്റ: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥലസൗകര്യമുണ്ടെങ്കില്‍ ക്ലാസുകള്‍ നടത്താമെന്നു ജില്ലാ കലക്ടര്‍ എ.ഗീത അറിയിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകള്‍ക്ക് മുന്‍ഗണന നല്‍കണം. വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ തുടര്‍ച്ചയായി ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ്...

ഭാരവാഹികളെ തിരഞ്ഞെടുത്തു

ആനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എന്‍.ഡി. രതീഷും, സെക്രട്ടറി പി.കെ. വിജയനും.

ജനവാസ മേഖലയില്‍ വീണ്ടും കടുവ; പശുവിനെ പരിക്കേല്‍പ്പിച്ചു

കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കറവ പശു. മീനങ്ങാടി: മൈലമ്പാടിയില്‍ വീണ്ടും ജനവാസ മേഖലയില്‍ കടുവയിറങ്ങി. പട്ടാപകല്‍ കറവ പശുവിനെ ആക്രമിച്ചു. ആഴ്ച്ചകള്‍ക്ക് മുന്‍പ് കടുവ സാന്നിധ്യം സ്ഥിരീകരിച്ച മൈലമ്പാടി പ്രദേശത്ത് ഭീതി തുടരുകയാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് മണ്ഡകവയലിലെ ബാലകൃഷ്ണന്റെ...

ജനപ്രതിനിധികള്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

പുളിഞ്ഞാല്‍ ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം വിളമ്പുന്നു. വെള്ളമുണ്ട: പുളിഞ്ഞാല്‍ ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി എന്നിവര്‍ സന്ദര്‍ശിച്ചു. വാളാരംക്കുന്ന്...
Social profiles