ഭിന്നശേഷിക്കാര്‍ക്ക് യുഡിഐഡി കാര്‍ഡ്;
10,459 പേര്‍ രജിസ്റ്റര്‍ ചെയ്തു

കല്‍പറ്റ: ജില്ലയില്‍ 10,459 ഭിന്നശേഷിക്കാര്‍ യുഡിഐഡി കാര്‍ഡിനു രജിസ്റ്റര്‍ ചെയ്തു. ഏകീകൃത തിരിച്ചയറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതാനായി സാമൂഹികനീതി വകുപ്പാണ് കാര്‍ഡ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും യുഡിഐഡി രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. 2015 ലെ ഭിന്നശേഷി സെന്‍സസ് പ്രകാരമുള്ള...

ഹര്‍ ഘര്‍ തിരംഗ: വീടുകളില്‍ 13ന് പതാക ഉയരും

കല്‍പറ്റ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായി ആചരിക്കും. ഹര്‍ഘര്‍ തിരംഗ കാമ്പയിന്റെ ഭാഗമായി 13ന് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. 15ന് സൂര്യാസ്തയത്തോടെ പതാക താഴ്ത്താം. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,...

സ്വാതന്ത്യദിനം: മന്ത്രി എ.കെ. ശശീന്ദ്രന്‍ പതാക ഉയര്‍ത്തും

കല്‍പറ്റ: എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ 15നു സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കും. കോവിഡ് മാനദണ്ഡങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിച്ചുരാവിലെ എട്ടിനു ചടങ്ങ് തുടങ്ങും. പരേഡില്‍ പോലീസ്-മൂന്ന്, എക്‌സൈസ്, വനം, എക്‌സ്‌സര്‍വീസ്‌മെന്‍-ഒന്നുവീതം, സ്‌കൗടസ് ആന്‍ഡ്...

റിസോര്‍ട്ടില്‍ സഞ്ചാരികള്‍ക്ക് മര്‍ദനം: കേസെടുത്തു

പടിഞ്ഞാറത്തറ: കുറ്റിയാംവയലിലെ മിസ്റ്റി ഡാം റിസോര്‍ട്ടില്‍ സഞ്ചാരികള്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. റിസോര്‍ട്ട് മാനേജര്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന ആറ് പേര്‍ക്കെതിരെയാണ് കേസ്. തലശേരി സ്വദേശികളായ സഞ്ചാരികളാണ് പോലീസില്‍ പരാതി നല്‍കിയത്. റിസോര്‍ട്ടില്‍ ഉണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചു ആവലാതി പറഞ്ഞതിനാണ്...

നാലു വയസുകാരി മരിച്ചു: കടുവയുടെ ആക്രമണമെന്ന് സംശയം

ഗൂഡല്ലൂര്‍: കഴുത്തിനു മുറിവേറ്റ നിലയില്‍ തേയിലത്തോട്ടത്തില്‍ കണ്ടെത്തിയ നാലു വയസുകാരി മരിച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന സംശയത്തിലാണ് പ്രദേശവാസികള്‍. അറക്കാടിലെ നിഷാന്തിന്റെ മകള്‍ സരിതയാണ് മരിച്ചത്. ഇന്നുച്ചയ്ക്കു വീടിനു സമീപം കളിക്കുകയായിരുന്ന ബാലികയെ കാണാതായി. ഇതേത്തുടര്‍ന്നു അന്വേഷണത്തിലാണ് സമീപത്തെ മൈനലമട്ടത്തു സ്വകാര്യ...

പുസ്തകചര്‍ച്ച നടത്തി

ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറിയില്‍ വനിതാവേദി നടത്തിയ പുസ്തകചര്‍ച്ചയില്‍നിന്ന്. പനമരം: ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറിയില്‍ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ പുസ്തകചര്‍ച്ച നടത്തി. മിനി സുരേഷ് അധ്യക്ഷത വഹിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' എന്ന നോവല്‍ കെ.വി. ഉമ അവതരിപ്പിച്ചു. എം. ദേവകുമാര്‍, ദേവനന്ദ,...

വ്യാപാരി ദിനം ആഘോഷിച്ചു

കേണിച്ചിറയില്‍ വ്യാപാരി ദിനാഘോഷം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. കണിച്ചിറ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വ്യാപാരി ദിനം ആഘോഷിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടൗണില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനംസര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ നിര്‍വഹിച്ചു. സ്ഥാപക...

വയനാട്ടില്‍ 2,931 അതിദരിദ്ര കുടുംബങ്ങള്‍

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കല്‍പറ്റയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി നടത്തിയ പരിശീലനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: വയനാട്ടില്‍ 2,931 അതിദരിദ്ര കുടുംബങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി നടത്തിയ...

ആഫ്രിക്കന്‍ പന്നിപ്പനി: നഷ്ടപരിഹാരമായി നല്‍കുന്നതു 37.07 ലക്ഷം

കല്‍പറ്റ: ആഫ്രിക്കന്‍ പനി ബാധിച്ചതിനെത്തുടര്‍ന്നു വയനാട്ടില്‍ ദയാവധത്തിനു വിധേയമാക്കിയ പന്നികളുടെ ഉടമകള്‍ക്കു നഷ്ടപരിഹാരമായി നല്‍കുന്നതു 37,07,751 രൂപ. രോഗം സ്ഥിരീകരിച്ചതും അതിനു ഒരു കിലോമീറ്റര്‍ പരിധിയിലുള്ളതുമായ ഏഴു ഫാമുകളിലായി 702 പന്നികളെയാണ് ദയാവധത്തിനു വിധേയമാക്കിയത്. നഷ്ടപരിഹാര വിതരണം നാളെ രാവിലെ 11നു...

ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ എല്‍ഡിഎഫ് ധര്‍ണ നടത്തി

കല്‍പറ്റ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ എല്‍ഡിഎഫ് ധര്‍ണ ജനതാദള്‍-എസ് ദേശീയസമിതി അംഗം സി.കെ. നാണു ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. നിത്യോപയോഗ സാധനങ്ങള്‍ക്ക് ചുമത്തിയ അഞ്ച് ശതമാനം ജിഎസ്ടി പിന്‍വലിക്കുക,കേരളത്തോടുള്ള...
Social profiles