കല്‍പറ്റയില്‍ ജനജാഗരണ്‍ സദസ് നടത്തി

കല്‍പറ്റയില്‍ കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂനിയന്‍, സി.ഐ.ടി.യു എന്നിവ സംയുക്തമായി സംഘടിപ്പിച്ച ജനജാഗരണ്‍ സദസ് കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷറര്‍ സി.ബി. ദേവദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അടിമത്തത്തിലേക്ക് ജനങ്ങളെ വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശവുമായി ജനജാഗരണ്‍ സദസ് നടത്തി....

കെ.ടി. ജലീല്‍ പാക് ചാരനെന്നു കെ.സുരേന്ദ്രന്‍

മാനന്തവാടിയില്‍ ബി.ജെ.പി സംഘടിപ്പിച്ച തിരംഗയാത്ര സമാപന സമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍ പ്രസംഗിക്കുന്നു. മാനന്തവാടി: കെ.ടി. ജലീല്‍ എം.എല്‍.എയെ പാക്കിസ്ഥാന്‍ ചാരനെന്നു മുദ്രകുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബി.ജെ.പി മാനന്തവാടിയില്‍ സംഘടിപ്പിച്ച തിരഗ യാത്ര സമാപനസമ്മേളനത്തില്‍...

ബത്തേരി മന്തണ്ടിക്കുന്ന് കവര്‍ച്ച: മുന്‍ മിസ്റ്റര്‍ കാലിക്കറ്റ് പിടിയില്‍

മുഹമ്മദ് സാലു കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മന്തണ്ടിക്കുന്നില്‍ ഓഗസ്റ്റ് രണ്ടിനു രാത്രി ആളില്ലാത്ത വീട്ടില്‍നിന്നു 90 പവന്റെ ആഭരണങ്ങളും 43,000 രൂപയും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് മായനാട് ചാപ്പനാട്ട്‌തൊട്ടയില്‍ മുഹമ്മദ് സാലു എന്ന ബുള്ളറ്റ് ബാബുണ്(32) അറസ്റ്റിലായത്. നിരീക്ഷണത്തിലായിരുന്ന...

സി.എച്ച് സെന്റര്‍ പത്താംവാര്‍ഷികം 16ന്

കല്‍പറ്റ: സി.എച്ച് സെന്റര്‍ വയനാട് പത്താംവാര്‍ഷികം ഓഗസ്റ്റ് 16ന് കല്‍പറ്റയില്‍ നടക്കും. രാവിലെ 10 മണിക്ക് കല്‍പറ്റ സമസ്താലയത്തില്‍ ആരംഭിക്കുന്ന പരിപാടിയില്‍ കിടപ്പുരോഗികള്‍ക്ക് സഹായം, പ്രവാസി സംഗമം, സാംസ്‌കാരിക സംഗമം, സൗഹൃദസദസ്സ് എന്നിവ നടക്കുമെന്ന് ചെയര്‍മാന്‍ പയന്തോത്ത് മൂസ ഹാജി, ജനറല്‍...

സ്വാതന്ത്ര്യദിനാഘോഷവും എന്‍ഡോവ്‌മെന്റ് വിതരണവും നാളെ

നായ്‌ക്കെട്ടി: നൂല്‍പ്പുഴ പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും പൊതുപരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള ശിഹാബ് തങ്ങള്‍ എന്‍ഡോവ്‌മെന്റ് വിതരണവും നാളെ നടക്കും. നായ്ക്കട്ടിയില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കും.

ദേശീയ പതാക വിതരണം: ക്രമക്കേട് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

കല്‍പറ്റ: അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും ഉയര്‍ത്തേണ്ട ദേശീയ പതാക വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കണമെന്ന് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് എം.പി നവാസ്, ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര ദിന ആഘോഷങ്ങളുടെ ഭാഗമായി...

ജലസംരക്ഷണത്തിന് മാതൃക; അമൃത് സരോവര്‍ ഒരുങ്ങുന്നു

കല്‍പറ്റ: ജലസംരക്ഷണത്തിന്റെ പുത്തന്‍ മാതൃകയായി ജില്ലയില്‍ 58 അമൃത് സരോവര്‍ ജലാശയങ്ങള്‍ ഒരുങ്ങുന്നു. ജില്ലയില്‍ അമൃത് സരോവറിനായി നൂല്‍പ്പുഴ 12, കോട്ടത്തറ 2, എടവക 2, തവിഞ്ഞാല്‍ 2, തിരുനെല്ലി 4, കണിയാമ്പറ്റ 3, മുള്ളന്‍കൊല്ലി 3, പൂതാടി 5, പുല്‍പ്പള്ളി...

ഫ്രീഡം വാള്‍ ഒരുക്കി

മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒരുക്കിയ ഫ്രീഡം വാള്‍ കല്‍പറ്റ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫ്രീഡം വാള്‍ ഒരുക്കി. 120 അടി നീളമുള്ള ക്യാന്‍വാസില്‍...

സ്വാതന്ത്ര്യദിനം: മന്ത്രി എ.കെ ശശീന്ദ്രന്‍ പതാക ഉയര്‍ത്തും

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി അലങ്കരിച്ച ജില്ലാ പ്രവേശന കവാടം കല്‍പറ്റ: എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. രാവിലെ 8 മുതലാണ് ചടങ്ങുകള്‍...

210 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു

മാനന്തവാടി: മാനന്തവാടി എക്സൈസ് സംഘം ഒരപ്പ് -യവനാര്‍കുളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ പുഴയരികിലെ മുളങ്കാടിന് സമീപം ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച 210 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. മാനന്തവാടി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ബില്‍ജിത്ത് പി.ബി യുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്....
Social profiles