സബിതയും ശിവദാസനും ഇനി ഒരു തോണിയില്‍

കല്‍പറ്റ: വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ തരിയോട് സെക്കന്‍ഡറി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുക്കിയ മണ്ഡപത്തില്‍ വീല്‍ചെയറില്‍ ഇരുന്ന് ശിവദാസന്‍ സബിതയെ താലിചാര്‍ത്തിയതിനു സാക്ഷികളായവരുടെ മിഴികളില്‍ സന്തോഷാശ്രു. ജീവിതം ശിവദാസനൊപ്പം തുഴയാനുള്ള സബിതയുടെ നിശ്ചയദാര്‍ഢ്യത്തിനു മുകളില്‍ അവര്‍ ചൊരിഞ്ഞതു അഭിനന്ദനപ്പൂമഴ.വെങ്ങപ്പള്ളി...

കര്‍ഷക സംഘം ജില്ലാ സമ്മേളനം നാളെ സമാപിക്കും

മാനന്തവാടിയില്‍ കര്‍ഷക സംഘം ജില്ലാ സമ്മേളനം അഖിലേന്ത്യാ കിസാന്‍സഭ കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം അഡ്വ.എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: കര്‍ഷക സംഘം വയനാട് ജില്ലാ സമ്മേളനം നാളെ സമാപിക്കും. ഭാരവാഹി തെരഞ്ഞെടുപ്പും പൊതുസമ്മേളനവുമാണ് തിങ്കളാഴ്ചത്തെ പ്രധാന പരിപാടികള്‍.ഇന്നു എന്‍. വാസുദേവന്‍...

‘എംപവേഡ് കമ്മിറ്റിക്കുള്ള റിപ്പോര്‍ട്ട്
ജനം ഇച്ഛിക്കുന്ന വിധത്തിലാകണം’

നടവയല്‍: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി കരുതല്‍ മേഖലയുമായി ബന്ധപ്പെട്ടു എംപവേഡ് കമ്മിറ്റിക്കു നല്‍കുന്ന റിപ്പോര്‍ട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിലാകണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് നടവയല്‍ ഫൊറോന സമ്മേളനം ആവശ്യപ്പെട്ടു. കരുതല്‍ മേഖല വിഷയത്തിലെ അവ്യക്തത നീക്കുക, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി...

ട്രക്കിംഗിനിടെ അവശയായ യുവതിയെ സുരക്ഷിതമായി താഴ്‌വാരത്ത് എത്തിച്ചു

ട്രക്കിംഗിനിടെ അവശയായ യുവതിയെ വനസംരക്ഷണസമിതി പ്രവര്‍ത്തകര്‍ ചെമ്പ്ര മലയിടിവാരത്തേക്കു കൊണ്ടുവരുന്നു. കല്‍പറ്റ: ചെമ്പ്രമല കയറ്റത്തിനിടെ അവശയായ യുവതിയെ വനസംരക്ഷണസമിതി ജീവനക്കാര്‍ സുരക്ഷിതമായി താഴ്‌വാരത്ത് എത്തിച്ചു. ഹൈദരാബാദില്‍ മെക്കാനിക്കല്‍ എന്‍ജിനിയറായ യുവതിയാണ് ട്രക്കിംഗിനിടെ അവശയായത്. സുഹൃത്തിനൊപ്പം എത്തിയ ഇവര്‍ ഇന്നലെ രാവിലെ പത്തോടെ...

തകര്‍പ്പന്‍ മഴ: വീടുകളില്‍ വെള്ളം കയറി

കനത്ത മഴയില്‍ സുല്‍ത്താന്‍ബത്തേരി ടൗണില്‍ രൂപപ്പെട്ട വെള്ളക്കെട്ട്. സുല്‍ത്താന്‍ ബത്തേരി: കനത്ത മഴയില്‍ നീലമാങ്ങ ചൂരക്കുനി തോട് കരകവിഞ്ഞ് മലവയല്‍ ഭാഗത്തു വീടുകളില്‍ വെള്ളം കയറി. ശശി നീലമാങ്ങ, ഉഷ കൊച്ചുവീട്ടില്‍, ശിവരാമന്‍ മഞ്ഞത്തൊടി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ശശിയും...

ഷോക്കേറ്റ് ഡ്രൈവര്‍ മരിച്ചു

മാനന്തവാടി: വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റ് ഡ്രൈവര്‍ മരിച്ചു. ടിപ്പര്‍ ഡ്രൈവര്‍ ഒഴക്കോടി മുളളത്തില്‍ ബിജുവാണ് (43) മരിച്ചത്. തവിഞ്ഞാല്‍ തണ്ടേക്കാട് ക്രഷറില്‍ ഇന്നു പകലാണ് അപകടം. കാര്‍ വാഷിംഗ് പമ്പിലേക്കുള്ള വയറിലെ സ്വിച്ചില്‍നിന്നാണ് വൈദ്യുതാഘാതമേറ്റതെന്നാണ് സൂചന. ക്രഷര്‍ തൊഴിലാളികള്‍ മാനന്തവാടി മെഡിക്കല്‍...

ഗോത്രവര്‍ഗങ്ങള്‍ ഇന്നും അവഗണനയില്‍: കെ. അജിത്ത്

'ഗോത്ര സംസ്‌കൃതിയുടെ അതിജീവനം: സാധ്യതകളും പരിമിതികളും' എന്ന വിഷയത്തില്‍ മാനന്തവാടിയില്‍ സിപിഐ സംഘടിപ്പിച്ച സെമിനാര്‍ മുന്‍ എംഎല്‍എ കെ. അജിത്ത് ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: രാജ്യത്ത് ഗോത്രവര്‍ഗക്കാര്‍ ഇന്നും അവഗണയിലാണെന്നു മുന്‍ എംഎല്‍എ കെ. അജിത്ത്. ജില്ലാ സമ്മേളനത്തിനു മുന്നോടിയായി 'ഗോത്ര...

മാതൃകാപരീക്ഷ നടത്തി

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിനു ശ്രമിക്കുന്ന പട്ടികവര്‍ഗക്കാര്‍ പുല്‍പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃകാപരീക്ഷയെഴുതുന്നു. പുല്‍പള്ളി: സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിനു ശ്രമിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്കായി ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ മാതൃകാപരീക്ഷ നടത്തി....

ജെന്‍ഡര്‍ ന്യൂട്രാലിറ്റി സ്ത്രീവിരുദ്ധം: ടി. മുഹമ്മദ് വേളം

കല്‍പറ്റയില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി സംവാദ സദസില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം മുഖ്യപ്രഭാഷണം നടത്തുന്നു. കല്‍പറ്റ: ജെന്‍ഡര്‍ ന്യുട്രാലിറ്റി സ്ത്രിവിരുദ്ധമെന്നു ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം. അഫാസ് ഓഡിറ്റേറിയത്തില്‍ ജമാഅത്തെ...

കെ.ബി. പ്രേമാനന്ദ് എന്‍.സി.പി വയനാട് ജില്ലാ പ്രസിഡന്റ്

പ്രേമാനന്ദ്, വന്ദന ഷാജു, കെ.യു.ബേബി. എന്‍.സി.പി വയനാട് ജില്ലാ പ്രസിഡന്റായി സുല്‍ത്താന്‍ബത്തേരിയില്‍നിന്നുള്ള കെ.ബി.പ്രേമാനന്ദിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന സംഘടനാതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് പ്രസിഡന്റ് ഷാജി ചെറിയാനെയാണ് പ്രേമാനന്ദ് പരാജയപ്പെടുത്തിയത്. പോള്‍ ചെയ്തതില്‍ പ്രേമാനന്ദനു 12 ഉം ഷാജി ചെറിയാനു ഒമ്പതും വോട്ട്...
Social profiles