രാജ്യത്തിന്റെ സാമൂഹികഘടന മാറ്റാന്‍ ആസൂത്രിത ശ്രമം: റവന്യൂ മന്ത്രി കെ.രാജന്‍

സി.പി.ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കല്‍പറ്റയില്‍ ചേര്‍ന്ന പൊതുസമ്മേളനം റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യന്നു. കല്‍പറ്റ: രാജ്യത്തിന്റെ സാമൂഹികഘടന മാറ്റാന്‍ സംഘപരിവാര്‍ ആസൂത്രിത ശ്രമം നടത്തുന്നതായി റവന്യൂ മന്ത്രി കെ.രാജന്‍. സി.പി.ഐ വയനാട് ജില്ലാ സമ്മേളത്തിന്റെ ഭാഗമായി...

രേഖകളില്ലാതെ കടത്തിയ 22 ലക്ഷം രൂപ പിടിച്ചെടുത്തു

സുല്‍ത്താന്‍ ബത്തേരി: രേഖകളില്ലാതെ കടത്തിയ 22 ലക്ഷം രൂപ രണ്ടു കേസുകളിലായി മുത്തങ്ങയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കര്‍ണാടക മാണ്ഡ്യ സ്വദേശികളായ എസ്.ദീപക് കുമാര്‍, ബസവരാജു, ബി.ബി.രവി എന്നിവര്‍ സഞ്ചരിച്ച കാറില്‍നിന്നു 13 ലക്ഷം രൂപയും കോഴിക്കോട് സ്വദേശി സബീര്‍, കണ്ണൂര്‍...

ആദിവാസി മേഖലയില്‍ ബ്ലേഡ് പലിശക്കാരെ ഒഴിവാക്കാന്‍ നടപടിയെന്ന് മന്ത്രി

പട്ടിക വര്‍ഗ ഉപേദശക സമിതി സംസ്ഥാന തല യോഗത്തില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ സംസാരിക്കുന്നു തിരുവനന്തപുരം: ആദിവാസി മേഖലകളിലടക്കം ബ്ലേഡ് പലിശക്കാരെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടികജാതി - പട്ടികവര്‍ഗ വികസന മന്ത്രി കെ. രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് സംസ്ഥാന പട്ടിക വര്‍ഗ...

ബാലാവകാശ സംരക്ഷണ കമ്മീഷന്‍

കല്‍പറ്റ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് കര്‍ത്തവ്യ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ബാലാവകാശ കമ്മീഷന്‍ അംഗം ബി.ബബിതയുടെ അദ്ധ്യക്ഷതയില്‍ സെപ്തംബര്‍ 17ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

നിര്യാതനായി

കെല്ലൂര്‍: വേലൂക്കരക്കുന്നിലെ വാണിയംകണ്ടി ആലി (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: മമ്മൂട്ടി, താജുദ്ദീന്‍, ആയിഷ, സുബൈദ, റംല, റൈഹാനത്ത്. മരുമക്കള്‍: ഇബ്രാഹിം, ഉമ്മര്‍, മുജീബ്, മൂസ, ജുബൈരിയ, ഫാത്തിമ.

മുത്തങ്ങയില്‍ നിന്ന് രേഖകളില്ലാത്ത പണം പിടികൂടി

കല്‍പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസില്‍ നിന്ന് രേഖകളില്ലാത്ത പണം പിടികൂടി. ഇന്ന് ഉച്ചക്ക് ശേഷം നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍ 58 യു 5151 നമ്പര്‍ മാരുതി ബ്രീസ കാറില്‍ കടത്തിക്കൊണ്ടുവന്ന ഒന്‍പത് ലക്ഷത്തി രണ്ടായിരത്തി മുന്നൂറ് രൂപയാണ് പിടികൂടിയത്. സംഭവവുമായി...

ഫയല്‍ അദാലത്ത്

വൈത്തിരി: ഗ്രാമപഞ്ചായത്തില്‍ വിവിധ സേവനങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചതില്‍ സേവനം ലഭിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും ഇതുവരെ സേവനം ലഭ്യാമാകാത്ത ഫലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് സെപ്തംബര്‍ 19 ന് പഞ്ചായത്ത് ഓഫീസില്‍ ഫയല്‍ അദാലത്ത് നടക്കും. സെപ്തംബര്‍ 17 നകം ഫയല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഓഫീസില്‍...

തൊഴിലുറപ്പ്: ആദിവാസി തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം

കല്‍പറ്റ: തൊഴിലുറപ്പ് പദ്ധതിയില്‍ ആദിവാസി തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആദിവാസി മേഖലയിലുള്ളവര്‍ തൊഴിലില്‍ നിന്നും പിന്നാക്കം പോകുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്ന എ.ബി.സി.ഡി പദ്ധതി...

വയനാട് മെഡിക്കല്‍ കോളേജ്: ആക്ഷന്‍ കമ്മിറ്റി ധര്‍ണ നടത്തി

വയനാട് കലക്ടറേറ്റ് പടിക്കല്‍ മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി ധര്‍ണ ചെയര്‍മാന്‍ ഇ.പി.ഫിലിപ്പുകുട്ടി ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളേജ് കോട്ടത്തറ വില്ലേജിലെ മടക്കിമലയില്‍ ലഭ്യമായ ഭൂമിയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും കലക്ടറേറ്റ് പടിക്കല്‍ ധര്‍ണയും...

സി.പി.ഐ വയനാട് ജില്ലാ സമ്മേളനം തുടങ്ങി

സി.പി.ഐ വയനാട് ജില്ലാ സമ്മേളനത്തിനു കല്‍പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയം പരിസരത്ത് സംസ്ഥാന സമിതിയംഗം പി.കെ. മൂര്‍ത്തി പതാക ഉയര്‍ത്തുന്നു. കല്‍പറ്റ: സി.പി.ഐ വയനാട് ജില്ലാ സമ്മേളനം തുടങ്ങി. ലളിത് മഹല്‍ ഓഡിറ്റോറിയത്തിലാണ്(വി.ജോര്‍ജ് നഗര്‍) 17 വരെ നീളുന്ന സമ്മേളനം. വൈകുന്നേരം...
Social profiles