നിര്യാതയായി

തിരുനെല്ലി: അറവനാഴി പരേതനായ എം. അനന്ത വാര്യരുടെ ഭാര്യ പി കെ ലളിത വാരസ്യർ (73) നിര്യാതയായി. മക്കൾ: പി കെ മനോജ് (അപ്പപ്പാറ മിൽക്ക് സൊസൈറ്റി), പി കെ രാജേഷ് (കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസ് പോസ്റ്റ്മാൻ), പി കെ...

അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല; ഭീതിയിലായി ഗോത്രജനങ്ങള്‍

പുല്‍പള്ളി: ചീയമ്പത്തും പരിസരങ്ങളിലും വളര്‍ച്ചമുരടിച്ച് അപകടാവസ്ഥയിലുള്ള മരങ്ങള്‍ മഴയ്ക്കു മുന്‍പേ മുറിച്ചുമാറ്റണമെന്ന് പ്രദേശവാസികള്‍. പതിറ്റാണ്ടുകള്‍ക്കു മുന്‍പു കോളനിയിലേക്കുള്ള പാതയോരങ്ങളില്‍ നട്ടുപിടിപ്പിച്ച പൂമരങ്ങളാണ് ചെറുകാറ്റു വീശുമ്പോള്‍ പോലും മുറിഞ്ഞുവീഴുന്നത്. വനം ഉടമസ്ഥതയിലായിരുന്ന കാപ്പിത്തോട്ടത്തിലേക്കുള്ള പാതയോരങ്ങളിലാണു മരങ്ങള്‍ നട്ടത്. വരള്‍ച്ച മുരടിച്ച് വേരുകള്‍ ജീര്‍ണിക്കുന്ന...

രൂക്ഷമായ വരള്‍ച്ചയിൽ നാണ്യവിളകളും പച്ചക്കറികളും കരിഞ്ഞുണങ്ങുന്നു

മുള്ളന്‍കൊല്ലി: വരള്‍ച്ചമൂലം നാണ്യവിളകളും വാഴയടക്കമുള്ള പച്ചക്കറികളും വന്‍തോതില്‍ കരിഞ്ഞുണങ്ങി. കുരുമുളക്, കാപ്പി എന്നിവയ്ക്ക് പുറമെ ചെറുകിട കര്‍ഷകര്‍ക്ക് താങ്ങായിരുന്ന കമുക് കൃഷിയും വന്‍നഷ്ടമെന്ന് പരാതി. അടുത്ത സീസണിലേക്കുള്ള കമുകു കുലകളെല്ലാം കരിഞ്ഞു. കനത്ത ചൂടില്‍ അടയ്ക്കകള്‍ കൊഴിഞ്ഞുവീണു. തോട്ടങ്ങളിലെ കമുകില്‍ കായ്പിടിച്ചിട്ടില്ല....

വാഴ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി വിലയിടിവും വരള്‍ച്ചയും; വരള്‍ച്ചയില്‍ നശിച്ചത് 323 ഹെക്ടര്‍ വാഴക്കൃഷി

മണിയങ്കോട്: വാഴക്കര്‍ഷകര്‍ക്ക് ഇരുട്ടടിയായി വിലയിടിവും വരള്‍ച്ചയും ഇപ്പോള്‍ വേനല്‍ മഴയ്‌ക്കൊപ്പമെത്തിയ കാറ്റും. കൂലി ചെലവു തികയാത്തവിധം വില ഇടിഞ്ഞതിനൊപ്പമായിരുന്നു ഈ വര്‍ഷത്തെ വരള്‍ച്ച. ഉള്ള വിലയ്ക്കു വെട്ടി വില്‍ക്കാന്‍ കാത്തിരുന്നവര്‍ക്ക് ഇടിത്തീയായി വേനല്‍ മഴയ്‌ക്കൊപ്പമെത്തിയ കാറ്റും. ജില്ലയിലെ പല സ്ഥലങ്ങളിലും കാറ്റില്‍...

സ്വർണാഭരണങ്ങൾ ഉടമക്ക് തിരിച്ചു നൽകി ബസ് തൊഴിലാളികൾ മാതൃകയായി

പുൽപള്ളി: ബസിൽ നിന്ന് കിട്ടിയ നാലു ലക്ഷത്തോളം വിലയുള്ള സ്വർണാഭരണങ്ങൾ ഉടമക്ക് തിരിച്ചു നൽകി ബസ് തൊഴിലാളികൾ മാതൃകയായി. പുൽപള്ളി കാര്യമ്പാതിക്കുന്ന് പഴയം, പ്ലാക്കിൽ ആനന്ദവല്ലിയുടെതാണ് സ്വർണാഭരണങ്ങൾ. ഇന്നലെ ഉച്ചയോടെ പുൽപള്ളിയിൽ നിന്ന് സീതാമൗണ്ട് ബസ് യാത്രക്കിടെയാണ് ഏഴു പവൻ സ്വർണാഭരണങ്ങളും...

ഡി.വൈ.എഫ്.ഐ പഠനോത്സവം തുടങ്ങി

വെള്ളമുണ്ട: എസ്.എസ്.എൽ.സി , പ്ലസ്ടു വിജയികളെ അനുമോദിക്കുന്ന യൂണിറ്റ് തല പഠനോത്സവത്തിന് ജില്ലയിൽ തുടക്കമായി. ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഠനോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട എട്ടേനാൽ യൂണിറ്റിൽ ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. പനമരം...

മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ബത്തേരി സ്വദേശി മുങ്ങിമരിച്ചു

ബത്തേരി: പത്തനംതിട്ട മണിമലയാറ്റിലെ പൂവനക്കടവിൽ കുളിക്കാൻ ഇറങ്ങിയ ബത്തേരി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. ബത്തേരി മണൽവയൽ ചെറിയമ്പലം കല്ലോലിയിൽ അർജുൻ (32) ആണ്. മരിച്ചത് ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെയായിരുന്നു അപകടം. കെ ഫോണിൻ്റെ കേബിൾ ജോലിക്ക് എത്തിയതായിരുന്നു അർജുൻ....

കനത്ത കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ട്ടം

കൽപറ്റ: തിങ്കളാഴ്ച രാത്രി മഴയോടൊപ്പം വീശീയ ശക്തമായ കാറ്റിൽ ജില്ലയിൽ പലയിടത്തും കനത്ത നാശം ഉണ്ടായി. ഒട്ടേറെ കർഷകരുടെ നേന്ത്രവാഴകൾ കാറ്റിൽ ഒടിഞ്ഞു നശിച്ചു. പലയിടത്തും മരങ്ങളും മരക്കൊമ്പുകളും വൈദ്യുതിയിൽ പൊട്ടിവീണ് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കൽപറ്റ ചുഴലിയിൽ മിൽമയ്ക്കു സമീപം...
Social profiles