തൊഴിലാളി സംഘടനകള്‍ മാഫിയ സംഘങ്ങളായി മാറുന്നു: നിസാമുദ്ദീന്‍ തച്ചോണം

പി.കെ. നൗഫല്‍, എം.ടി. കുഞ്ഞബ്ദുള്ള, വി. മുഹമ്മദലി പനമരം: രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ഭരണവര്‍ഗത്തിന്റെ റാന്‍മൂളികളും മുതലാളിമാരുടെ ക്വട്ടേഷന്‍ സംഘങ്ങളുമായി മാറുകയാണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം. വ്യാപാരഭവനില്‍ എസ്ഡിടിയു ജില്ലാ പ്രതിനിധി സമ്മേളനം...

സിപിഐ എം മതനിരപേക്ഷ മഹാസംഗമം അൽപസമയത്തിനകം

കൽപ്പറ്റ: വർഗീതയ്‌ക്കെതിരെ സിപിഐ എം കൽപ്പറ്റ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതനിരപേക്ഷ മഹാസംഗമം ഇന്ന്. വൈകിട്ട്‌ അഞ്ചിന് മുട്ടിൽ വാര്യാട് നടക്കും."വർഗീയതയെ ഇല്ലാതാക്കാൻ' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്യും. മതനിരപേക്ഷ മഹാസംഗമത്തിൽ...

പുത്തൂര്‍വയലില്‍ വയനാട് വിത്തുത്സവം മാര്‍ച്ച് ഒന്നിനും രണ്ടിനും

കല്‍പറ്റ: 'സുസ്ഥിര കൃഷിക്ക് ആരോഗ്യമുള്ള വിത്തുകള്‍' എന്ന സന്ദേശവുമായി എട്ടാമത് വയനാട് വിത്തുത്സവം മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ പുത്തൂര്‍വയല്‍ ഡോ.എം.എസ്.സ്വാമിനാഥന്‍ ഗവേഷണനിലയത്തില്‍ നടക്കും. ഡോ.എം.എസ്.സ്വാമിനാഥന്‍ ഗവേഷണനിലയം, വയനാട് ആദിവാസി വികസന പ്രവര്‍ത്തക സമിതി, പരമ്പരാഗത വിത്ത് സംരക്ഷകരുടെ സംഘടന സീഡ്...

കുപ്പാടി ശ്രീകണ്ഠം ക്ഷേത്രത്തിൽ തിറ ഉത്സവം

മിനങ്ങാടി: കുപ്പാടി ശ്രീകണ്ഠം പുലിക്ഷേത്രത്തിലെ തിറ മഹോത്സവംമാർച്ച് 1, 2 തീയതികളിൽ ആഘോഷിക്കും. അന്നദാനം, വിശേഷാൽ പൂജകൾ, ദേവന്മാരുടെ തിറയാട്ടം എന്നിവ ഉണ്ടായിരിക്കും.

മുള്ളന്‍കൊല്ലി ടൗണില്‍ വീണ്ടും കടുവ

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ടൗണില്‍ വീണ്ടും കടുവയിറങ്ങി. മുള്ളന്‍കൊല്ലി ടൗണിലെ കടകള്‍ക്ക് പിന്നിലുള്ള തട്ടാന്‍പറമ്പില്‍ കുര്യന്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെയാണ് കടുവയെ കണ്ടത്. കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന തമിഴ്നാട് സ്വദേശി പനിറാണ് കാട്ടുപന്നികളെ ഓടിച്ചുപോകുന്ന കടുവയെ കണ്ടത്. ഭയന്നുപോയ പനീര്‍ ഉടന്‍തന്നെ നാട്ടുകാരെ...

സ്‌കൂളിന് മുമ്പിൽ കഞ്ചാവുമായി നിന്ന യുവാവിനെ പിടികൂടി

പുല്‍പ്പള്ളി: 100 ഗ്രാം കഞ്ചാവുമായി സ്‌കൂളിന് മുമ്പിലെ റോഡില്‍ നിന്ന യുവാവിനെ പിടികൂടി. ബത്തേരി, കൊളഗപ്പാറ തകിടിയില്‍ വീട്ടില്‍ ടി.ആര്‍. ദീപു(34)വിനെയാണ് എസ്.ഐ സി.ആര്‍. മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 26.02.2024 തീയതി വൈകിട്ടോടെയാണ് പെരിക്കല്ലൂര്‍ സ്‌കൂളിന് മുന്‍വശത്തെ ബസ് വെയ്റ്റിങ്...

ഫല വൃക്ഷതൈകള്‍ വിതരണം ചെയ്തു

മാനന്തവാടി: സ്‌കൂള്‍ നേഴ്സറി പദ്ധതി പ്രകാരം ഉല്‍പ്പാദിപ്പിച്ച  ഫല വൃക്ഷതൈകള്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാനന്തവാടി നഗരസഭ  ചെയര്‍ പേഴ്‌സണ്‍ രത്‌നവല്ലി വിതരണം ചെയ്തു. മാനന്തവാടി സോഷ്യല്‍ ഫോറെസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍   സഞ്ജയ് കുമാര്‍ നേഴ്സറി ജേണല്‍ പ്രകാശനവും നിര്‍വ്വഹിച്ചു....

പവര്‍ ലിഫ്റ്റിങ്; ഹെല്‍ത്ത് ക്ലബിന് മികച്ച വിജയം

മാനന്തവാടി: മാനന്തവാടി ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വയനാട് ജില്ലാ പവര്‍ലിഫ്റ്റിംഗ് മത്സരത്തില്‍ വിവിധ ഇനങ്ങളില്‍ മാനന്തവാടി ഹെല്‍ത്ത് ക്ലബ് മികച്ച വിജയം കരസ്ഥമാക്കി. സബ് ജൂനിയര്‍ ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് വിഭാഗങ്ങളില്‍ 4 ഗോള്‍ഡ് മെഡലും 7...

പനവല്ലിയിൽ കടുവ ആടിനെ കൊന്നു

പനവല്ലി: കടുവ ആടിനെ കൊന്നു. പനവല്ലി സര്‍വാണി കൊല്ലികോളനിയിലെ ബിന്ദുവിന്റെ ആടിനെയാണ് കടുവ കൊന്നത്. കഴുത്തിനു ആഴത്തിലുള്ള മുറിവുണ്ട്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.പി. അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം മേല്‍നടപടികള്‍ സ്വീകരിച്ചു. കാട്ടിക്കുളം വെറ്ററിനറി ഓഫീസര്‍...

വയനാട് പരിവാര്‍ മാനന്തവാടി ബ്ലോക്ക് സമ്മേളനം നടത്തി

മാനന്തവാടി: ബൗദ്ധിക പരിമിതികള്‍ ഉള്ളവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ വയനാട് പരിവാറിന്റെ മാനന്തവാടി ബ്ലോക്ക് സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഏറ്റെടുത്ത പദ്ധതികളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും, കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചിനിടെ...
Social profiles