വയനാട്ടില്‍  ആനി രാജ; ആവേശത്തില്‍ ഇടതുമുന്നണി

കല്‍പറ്റ-ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ യു.ഡി.എഫുമായി കൊമ്പുകോര്‍ക്കുന്നത് സി.പിഐ ദേശീയ സമിതിയംഗം ആനി രാജയാണെന്ന് ഉറപ്പായതോടെ ഇടതു ക്യാമ്പില്‍ ആവേശം. മുഖ്യ എതിരാളി കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധി ആണെങ്കില്‍ പോലും ആനി രാജയെ മുന്നില്‍ നിര്‍ത്തി പൊരിഞ്ഞ പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്ന...

ബേലൂര്‍ മഖ്‌ന ജനവാസ മേഖലയില്‍ ഇറങ്ങുന്നതു തടയുമെന്ന് കര്‍ണാടക

കല്‍പറ്റ: വടക്കേ വയനാട്ടിലെ പയ്യമ്പള്ളി ചാലിഗദ്ദയില്‍ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ മോഴ കേരളത്തില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് തടയുമെന്ന് കര്‍ണാടക. വെള്ളിയാഴ്ച നടന്ന അന്തര്‍സംസ്ഥാനതല യോഗത്തിലാണ് കര്‍ണാടക വനം അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഇന്റര്‍ സ്റ്റേറ്റ് ജുറിസ്ഡിക്ഷന്‍ പ്രോട്ടോക്കോള്‍ തയാറാക്കുന്നതിന് കേരളം,...

കല്ലോടി പള്ളിക്ക് 5.5358 ഹെക്ടര്‍ ഭൂമി പതിച്ചു നല്‍കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കല്‍പറ്റ: മാനന്തവാടി കല്ലോടി സെന്റ് ജോര്‍ജ് ഫോറോന പള്ളിക്ക് ഏക്കറിനു നൂറ് രൂപ നിരക്കില്‍ 5.5358 ഹെക്ടര്‍ ഭൂമി(13.67 ഏക്കര്‍)പതിച്ചുനല്‍കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.മാനന്തവാടി മണവയല്‍ കാരികുളം കെ. മോഹന്‍ദാസ്, വിമലനഗര്‍ വെള്ളരിവയല്‍ സുരേഷ്, തൃക്കൈപ്പറ്റ മണിക്കുന്നുമല വേങ്ങച്ചോല കെ....

വിദ്യാര്‍ഥിയുടെ മരണം: സമഗ്രാന്വേഷണം വേണമെന്ന് കെഎസ്‌യു

കല്‍പ്പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് കാമ്പസിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതില്‍ സമഗ്രാന്വേഷണം വേണമെന്ന് കെഎസ്‌യു. ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ്, സംസ്ഥാന ജനറല്‍...

ബത്തേരി അര്‍ബന്‍ ബാങ്ക്: ചെയര്‍മാനടക്കം ഭരണസമിതിയിലെ എട്ട് അംഗങ്ങളെ അയോഗ്യരാക്കി

കല്‍പറ്റ: സുല്‍ത്താന്‍ബത്തേരി സഹകരണ അര്‍ബന്‍ ബാങ്ക് ഭരണസമിതിയംഗങ്ങളില്‍ എട്ടുപേരെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍)പ്രാഥമിക അംഗത്വത്തില്‍നിന്നു അയോഗ്യരാക്കി. ഡി.പി.രാജശേഖരന്‍, വി.ജെ.തോമസ്, ബേബി വര്‍ഗീസ്, ടി.ജെ.അബ്രഹാം, കെ.കെ.നാരായണന്‍കുട്ടി, റീത്ത സ്റ്റാന്‍ലി, ജിനി തോമസ്, ശ്രീജി ജോസഫ് എന്നിവരെയാണ് അയോഗ്യരാക്കിയത്. ഇതില്‍ രാജശേഖരന്‍ ബാങ്ക് ചെയര്‍മാനും...

മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ രൂക്ഷത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തും-ഗവര്‍ണര്‍

മാനന്തവാടി ബിഷപ്‌സ് ഹൗസില്‍ അവലോകന യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിക്കുന്നു. മാനന്തവാടി: വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ രൂക്ഷത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാനന്തവാടി ബിഷ്പ്‌സ് ഹൗസില്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ ഗവര്‍ണര്‍ സന്ദര്‍ശിക്കുന്നു

വടക്കേ വയനാട്ടിലെ പയ്യമ്പള്ളി ചാലിഗദ്ദയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പനച്ചിയില്‍ അജീഷിന്റെ വീട്ടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശനം നടത്തുന്നു. മാനന്തവാടി: വയനാട്ടില്‍ അടുത്തകാലം വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശനം നടത്തുന്നു. വന്യജീവി...

സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ പന്താടരുത്: ജോണ്‍സണ്‍ കണ്ടച്ചിറ

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം വെള്ളച്ചാലില്‍ പോളിന്റെ വീട്ടില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ സന്ദര്‍ശനം നടത്തുന്നു. പനമരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ ജീവന്‍ പന്താടുന്നത് അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട...

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം;
കൊല്ലപ്പെട്ടത് കുറുവ വിനോദസഞ്ചാരകേന്ദ്രം ജീവനക്കാരന്‍

പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. കറുവ വിനോദസഞ്ചാരകേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളാണ്(52)കൊല്ലപ്പെട്ടത്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് പോളിനെ കാട്ടാന ആക്രമിച്ചത്. ആന്തരികാവയവങ്ങള്‍ക്കു ഗുരുതര പരിക്കേറ്റ പോള്‍ മാനന്തവാടി ഗവ.മെഡിക്കല്‍...

സിനിമയുടെ പൊതുവഴിയില്‍നിന്നു മാറി നടന്ന സംവിധായകന്‍

കല്‍പറ്റ: ദുഃഖപര്യവസായിയായ സിനിമാജീവിതമായിരുന്നു വയനാട്ടില്‍നിന്നുള്ള ആദ്യകാല ചലച്ചിത്ര പ്രവര്‍ത്തകരില്‍ ഒരാളായ പ്രകാശ് കോളേരിയുടേത്. സിനിമയോടുള്ള അടങ്ങാത്ത പ്രണയത്തില്‍ സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചെങ്കിലും ആഗ്രഹിച്ച വിധത്തില്‍ മുന്നേറാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സിനിമയുടെ പൊതുവഴിയില്‍നിന്നു മാറി നടന്ന...
Social profiles