വയനാട്ടില്‍ ഹെക്ടര്‍ കണക്കിനു പാടം തരിശുകിടക്കുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ നൂറുകണക്കിനു ഹെക്ടര്‍ പാടം തരിശുകിടക്കുന്നു. മിഥുനം പാതി കഴിഞ്ഞിട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നെല്‍ക്കൃഷിക്ക്(നഞ്ച)ഒരുക്കം തുടങ്ങിയ കര്‍ഷകര്‍ വിരളം. രൂക്ഷമായ വന്യമൃഗശല്യവും കാലാവസ്ഥയിലെ പിഴവും ജില്ലയില്‍ കൃഷി അനാദായകരമാക്കി. ഇതാണ് പലേടത്തും പാടങ്ങളില്‍ നഞ്ചക്കൃഷി മുടങ്ങിയതിനു മുഖ്യകാരണം. തൊഴിലാളി...

ജൈവവളം ഉത്പാദിപ്പിച്ച് കാര്‍ഷിക കര്‍മസേന

കാര്‍ഷിക കര്‍മസേന ഉത്പാദിപ്പിച്ച ജൈവവളം വിതരണം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ ഉദ്ഘാടനം ചെയ്യുന്നു. മീനങ്ങാടി: പഞ്ചായത്തിന്റെ പദ്ധതിക്കാവശ്യമായ ജൈവവളം ഉത്പാദിപ്പിച്ച് കാര്‍ഷിക കര്‍മസേന. ഒഴിഞ്ഞുകിടന്ന കോഴിഫാം വാടകയ്‌ക്കെടുത്ത് 45 ദിവസംകൊണ്ടാണ് വളം തയാറാക്കിയത്. 90കിലോ ചാണകത്തിന് 10 കിലോ...

കുലച്ച ആയിരത്തോളം വാഴ വെട്ടിനശിപ്പിച്ചു

പടിഞ്ഞാറത്തറ പതിനാറാംമൈലില്‍ സമൂഹികവിരുദ്ധര്‍ വെട്ടിനശിപ്പിച്ച വാഴത്തോട്ടം. കല്‍പ്പറ്റ: കുലച്ച ആയിരത്തോളം നേന്ത്രവാഴ സാമൂഹിക വിരുദ്ധര്‍ വെട്ടിനശിപ്പിച്ചു. പടിഞ്ഞാറത്തറ പതിനാറാംമൈലിലിലാണ് കണ്ണില്‍ച്ചോരയില്ലാത്ത കര്‍ഷക ദ്രോഹം. പ്രദേശവാസികളായ ചക്കാലയ്ക്കല്‍ ജോര്‍ജും ബഷീര്‍ തോട്ടോളിയും പാട്ടത്തിനെടുത്ത ഭൂമിയില്‍ നട്ടുപരിപാലിച്ച വാഴകളാണ് നശിപ്പിച്ചത്. പുഴയ്ക്കടുത്തുള്ള രണ്ട് ഏക്കറില്‍...

കാറ്റിലും മഴയിലും അഞ്ച് ഏക്കര്‍ കരവാഴക്കൃഷി നശിച്ചു

വരദൂര്‍ കീരിപ്പറ്റക്കുന്നില്‍ കാറ്റിലും മഴയിലും നശിച്ച കരവാഴക്കൃഷി. കണിയാമ്പറ്റ: വരദൂര്‍ കീരിപ്പറ്റക്കുന്നില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും അഞ്ച് ഏക്കര്‍ കരവാഴക്കൃഷി നശിച്ചു. 5,300 വാഴയാണ് ഒടിഞ്ഞു നശിച്ചത്. ലക്ഷക്കണക്കിനു രൂപയുടേതാണ് നഷ്ടം. പ്രദേശത്തെ രാജേഷ്, ചന്ദ്രന്‍ എന്നീ...

വിന്‍ഫാം ഉത്പന്ന കയറ്റുമതി തുടങ്ങി

വിന്‍ഫാം പ്രൊഡ്യൂസര്‍ കമ്പനി വളപ്പില്‍ കയറ്റുമതി ഉത്പന്നങ്ങളുടെ ആദ്യ ലോഡ് 'ആത്മ' ഡെപ്യൂട്ടി ഡയറക്ടര്‍(മാര്‍ക്കറ്റിംഗ്)എം.എ. സിറാജുദ്ദീന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. കല്‍പ്പറ്റ: കാര്‍ഷിക മേഖലയില്‍ ഉണര്‍വുപകര്‍ന്ന് വിന്‍ഫാം പ്രൊഡ്യൂസര്‍ കമ്പനി ഉത്പന്ന കയറ്റുമതി തുടങ്ങി. കാനഡയിലേക്കാണ് ആദ്യ ലോഡ് അയച്ചത്. മൂല്യവര്‍ധനവ്...

മഴയും മൂടലും കര്‍ഷകരെ ആശങ്കയിലാക്കി

ചെല്ലങ്കോടില്‍ ഉണക്കാന്‍ കളത്തില്‍ നിരത്തിയ കാപ്പിക്കുരു മഴയില്‍ ഒലിച്ചുപോയ നിലയില്‍. കല്‍പ്പറ്റ: ജില്ലയില്‍ മഴയും മൂടലും തുടരുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊയ്ത്ത് നടത്താനാകാതെയും കൊയ്തിട്ട നെല്ല് വയലില്‍നിന്നു കയറ്റാനാകാതെയും ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. തിരുനെല്ലിക്കടുത്ത് ചില പാടങ്ങളില്‍...

എ.സി. വര്‍ക്കി മെമ്മോറിയല്‍ കര്‍ഷക ഭവന് ശിലയിട്ടു

നടവയലില്‍ കര്‍ഷക ഭവന്‍ ശിലാസ്ഥാപനം പദ്മശ്രീ ചെറുവയല്‍ രാമന്‍ നിര്‍വഹിക്കുന്നു. പനമരം: ഫാര്‍മേഴ്‌സ് റിലീഫ് ഫോറം സ്ഥാപക ചെയര്‍മാന്‍ എ.സി. വര്‍ക്കിയുടെ ഓര്‍മയ്ക്ക് സംഘടന നടവയലില്‍ നിര്‍മിക്കുന്ന കര്‍ഷക ഭവനത്തിന്റെ ശിലാസ്ഥാപനം പദ്മശ്രീ ചെറുവയല്‍ രാമന്‍ നിര്‍വഹിച്ചു. കാര്‍ഷിക വയനാടിന് മറക്കാന്‍...

കൊയ്ത്തിനു പാകമായ നെല്‍ക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു

മുക്രമൂലയില്‍ കാട്ടാന നശിപ്പിച്ച നെല്‍ക്കൃഷി. പനമരം:കൊയ്ത്തിനു പാകമായി നെല്‍ക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. നീര്‍വാരം മുക്രമൂല എടമല രാമചന്ദ്രന്റെ ഒരേക്കര്‍ വരുന്ന പാടത്താണ് കഴിഞ്ഞ രാത്രി ആനകള്‍ ഇറങ്ങിയത്. വയലില്‍ കുറച്ചു ഭാഗങ്ങളില്‍ മാത്രമാണ് നെല്‍ച്ചെടികള്‍ അവശേഷിക്കുന്നത്. ബാക്കി ചവിട്ടിയും പറിച്ചും നശിപ്പിച്ചു....

മരുന്നുതളി യന്ത്രത്തിനു പേറ്റന്റ്

ഇലക്‌ട്രോ സ്റ്റാറ്റിക് സ്‌പ്രെയര്‍. കല്‍പ്പറ്റ: ഇലക്‌ട്രോ സ്റ്റാറ്റിക് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുതളി യന്ത്രത്തിന് പേറ്റന്റ്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ പോസ്റ്റ് ഡോക്ടറേറ്റ് ഗവേഷകന്‍ ഡോ.എസ്. ദീപക്, ഫാം മെഷിനറി ആന്‍ഡ് പവര്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ പ്രഫ.ഡോ.ഡി. ധാലിന്‍, റിട്ട.പ്രഫ.ഡോ.പി. ഷാജി...

ഗ്രീന്‍ പദ്ധതി: നാളെ ധാരണാപത്രം ഒപ്പുവയ്ക്കും

കല്‍പ്പറ്റ: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഹരിതോര്‍ജ സര്‍വകലാശാലയായി കേരള കാര്‍ഷിക സര്‍വകലാശാല മാറുന്നു. ഇതിനായി ആവിഷ്‌കരിച്ച ഗ്രീന്‍ പദ്ധതിയുടെ ഭാഗമായി സര്‍വകലാശാല രജിസ്ട്രാറും അനര്‍ട്ട് ഡയറക്ടറും നാളെ തിരുവനന്തപുരത്ത് ധാരണാപത്രത്തില്‍ ഒപ്പിടും. ധാരണാപത്രം കൈമാറ്റം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും....
Social profiles