കൊയ്ത്തിനു പാകമായ നെല്‍ക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു

മുക്രമൂലയില്‍ കാട്ടാന നശിപ്പിച്ച നെല്‍ക്കൃഷി.

പനമരം:കൊയ്ത്തിനു പാകമായി നെല്‍ക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. നീര്‍വാരം മുക്രമൂല എടമല രാമചന്ദ്രന്റെ ഒരേക്കര്‍ വരുന്ന പാടത്താണ് കഴിഞ്ഞ രാത്രി ആനകള്‍ ഇറങ്ങിയത്. വയലില്‍ കുറച്ചു ഭാഗങ്ങളില്‍ മാത്രമാണ് നെല്‍ച്ചെടികള്‍ അവശേഷിക്കുന്നത്. ബാക്കി ചവിട്ടിയും പറിച്ചും നശിപ്പിച്ചു. ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി രാമചന്ദ്രന്‍ പറഞ്ഞു. രാമചന്ദ്രന്‍ സ്വന്തം ചെലവില്‍ വയലിനു ചുറ്റും സ്ഥാപിച്ച വൈദ്യുത വേലി തകര്‍ത്താണ് ആനകള്‍ ഇറങ്ങിയത്. നീര്‍വാരത്തും സമീപങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. വനത്തോടു ചേര്‍ന്നാണ് നീര്‍വാരം ഗ്രാമം. ഇരുള്‍ വീഴുന്നതോടെ കാടിറങ്ങുന്ന ആനകള്‍ പലപ്പോഴും നേരം പുലര്‍ന്നശേഷമാണ് മടങ്ങുന്നത്. സമീപദിവസങ്ങളില്‍ നിരവധിയാളുകളുടെ നെല്ല്, വാഴ, തെങ്ങ്, കമുക്, കാപ്പി കൃഷിയാണ് ആകള്‍ നശിപ്പിച്ചത്. നീര്‍വാരത്തിനു അടുത്തുള്ള ദാസനക്കര, അമ്മാനി, മണല്‍വയല്‍ പ്രാദേശങ്ങളിലും ആനശല്യം കലശലാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles