മരുന്നുതളി യന്ത്രത്തിനു പേറ്റന്റ്

ഇലക്‌ട്രോ സ്റ്റാറ്റിക് സ്‌പ്രെയര്‍.

കല്‍പ്പറ്റ: ഇലക്‌ട്രോ സ്റ്റാറ്റിക് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുതളി യന്ത്രത്തിന് പേറ്റന്റ്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ പോസ്റ്റ് ഡോക്ടറേറ്റ് ഗവേഷകന്‍ ഡോ.എസ്. ദീപക്, ഫാം മെഷിനറി ആന്‍ഡ് പവര്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ പ്രഫ.ഡോ.ഡി. ധാലിന്‍, റിട്ട.പ്രഫ.ഡോ.പി. ഷാജി ജയിംസ് എന്നിവരടങ്ങുന്ന സംഘം വികസിപ്പിച്ച ബാക്ക്പാക്ക് എയര്‍ അസിസ്റ്റഡ് ഇലക്‌ട്രോ സ്റ്റാറ്റിക് സ്‌പ്രെയറിനാണ് പേറ്റന്റ് ലഭിച്ചത്. പരമ്പരാഗത മരുന്നുതളി യന്ത്രങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന കാര്യക്ഷമതയുള്ളതാണ് ഇലക്‌ട്രോ സ്റ്റാറ്റിക് സ്‌പ്രെയറെന്ന് കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രം അനായാസം കൈകാര്യം ചെയ്യാനാകും. കുറവാണ് പരിപാലനച്ചെലവ്.

0Shares

Leave a Reply

Your email address will not be published.

Social profiles