താത്കാലിക അധ്യാപക നിയമനം പിടിഎ മുഖേന നടത്താനുള്ള നീക്കം ഉപേക്ഷിക്കണം: ആര്‍. രാജന്‍

കല്‍പ്പറ്റ: വിദ്യാഭ്യാസ വകുപ്പില്‍ താത്കാലിക അധ്യാപക നിയമനം സ്‌കൂള്‍ പിടിഎ വഴി നടപ്പാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രാജന്‍ ആവശ്യപ്പെട്ടു. നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാകണം. അംഗീകൃത സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയല്ലാതെയുള്ള...

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് സുരേഷ് പുൽപള്ളിക്ക്

പുൽപള്ളി: 2023ലെ മികച്ച കലാസംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് വയനാട് സ്വദേശി സുരേഷ് പുൽപ്പള്ളിക്ക്. 'നൊണ' എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് പുരസ്കാരം. പുൽപ്പള്ളി വീട്ടിമൂല പാലയ്ക്കാപറമ്പിൽ സുരേഷ് ശില്പിയും കലാകാരനുമാണ്. പുലിമുരുകൻ സിനിമയിൽ സഹകലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ...

ചിത്രരചന ക്യാമ്പ് നടത്തി

മുട്ടിൽ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുട്ടിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ തല ചിത്രരചന ക്യാമ്പ് എടപ്പെട്ടി ഗവൺമെന്റ് എൽ. പി. സ്കൂളിൽ വച്ചു സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ.പി. എസ് ഗിരീഷ് ഉദ്ഘാടനം ചെയ്തു.കെ. ജെ.യോഹന്നാൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ ജോയിന്റ്...

നാലുവർഷ ബിരുദ പ്രവേശനം; വെബിനാർ നാളെ

പുൽപള്ളി: എസ്‌.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാർ ഈ അധ്യായന വർഷം മുതൽ നടപ്പിലാക്കാൻ പോകുന്ന നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ കാലിക്കറ്റ് സർവകാലശാലയുടെ പരിധിയിലുള്ള കോളേജുകളിലെ പ്രവേശന നടപടികളെപ്പറ്റിയും കോഴ്സുകളുടെ പ്രത്യേകതകളെപ്പറ്റിയും വെബിനാർ നടത്തുന്നു....

ലക്ഷ്മി നരസിംഹ ക്ഷേത്ര മഹോത്സവം സമാപിച്ചു

കൽപറ്റ: ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്ര മഹോത്സവം കട്ടയാട് മുണ്ടൻതറ ചിറയിലെ ആറാട്ട് എഴുന്നള്ളത്തോടുകൂടി സമാപിച്ചു. മെയ് 6ന് ആരംഭിച്ച മഹോത്സവത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. മുഴുവൻ ദിവസവും അന്നദാനവും കലാപരിപാടികളും നടന്നു. ആറാട്ട് എഴുന്നള്ളത്തിന് വിവിധ സ്ഥലങ്ങളിൽ സ്വീകരണം...

അവധിക്കാല അധ്യാപക പരിശീലനം ഇന്നു മുതൽ

കൽപറ്റ: പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അവധിക്കാല അധ്യാപക പരിശീലനം ഇന്നു തുടങ്ങും. വൈത്തിരി, ബത്തേരി, മാനന്തവാടി ബി ആർ സി പരിധിയിലെ വിവിധ സ്കൂളുകളിൽ നടക്കുന്ന പരിശീലനത്തിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ...
Social profiles