എ.സി. വര്‍ക്കി മെമ്മോറിയല്‍ കര്‍ഷക ഭവന് ശിലയിട്ടു

Read Time:2 Minute, 30 Second

നടവയലില്‍ കര്‍ഷക ഭവന്‍ ശിലാസ്ഥാപനം പദ്മശ്രീ ചെറുവയല്‍ രാമന്‍ നിര്‍വഹിക്കുന്നു.

പനമരം: ഫാര്‍മേഴ്‌സ് റിലീഫ് ഫോറം സ്ഥാപക ചെയര്‍മാന്‍ എ.സി. വര്‍ക്കിയുടെ ഓര്‍മയ്ക്ക് സംഘടന നടവയലില്‍ നിര്‍മിക്കുന്ന കര്‍ഷക ഭവനത്തിന്റെ ശിലാസ്ഥാപനം പദ്മശ്രീ ചെറുവയല്‍ രാമന്‍ നിര്‍വഹിച്ചു. കാര്‍ഷിക വയനാടിന് മറക്കാന്‍ കഴിയാത്ത കര്‍ഷക നേതാവായിരുന്നു വര്‍ക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇതോടനുഹബന്ധിച്ചു നടന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍(ഐഎഫ്എ) ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തില്‍ ലയിച്ചു. ലയന സമ്മേളനം ഫോറം സംസ്ഥാന ചെയര്‍മാന്‍ ബേബി സക്കറിയ ഉദ്ഘാടനം ചെയ്തു. ഐഎഫ്എവ സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസിന് എഫ്ആര്‍എഫ് സംസ്ഥാന ചെയര്‍മാന്‍ ബേബി സക്കറിയസും ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ തോമസും ചേര്‍ന്ന് പതാക കൈമാറി. ഫോറം ജില്ലാ പ്രസിഡന്റ് പി.എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. മാര്‍ട്ടിന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ബിനോയ് തോമസ്, എഫ്ആര്‍എഫ് സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ. ചാക്കോ, സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ ജോസഫ് കടമ്പമാറ്റം, കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ പ്ലാംപറമ്പില്‍, വനിതാവിംഗ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍ മോളി ജോര്‍ജ്, ഫോറം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. ആന്റണി, എ.എന്‍. മുകുന്ദന്‍, ഇ.വി. ജോയ്, യൂത്ത് വിംഗ് സംസ്ഥാന ചെയര്‍മാന്‍ അജയ് വര്‍ക്കി, സംസ്ഥാന സെക്രട്ടറി സച്ചിന്‍ സുനില്‍, മാധ്യമപ്രവര്‍ത്തകന്‍ എം.കെ. രാംദാസ്, ഒ.ആര്‍. വിജയന്‍, ജോണ്‍സണ്‍ ചാലക്കുടി, കെ.ടി. ജോണി, ജോമോന്‍ ഇടിയാലി, ജോയ് ചുണ്ടക്കര, തോമസ് പുല്‍പ്പള്ളി, വിദ്യാധരന്‍ വൈദ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. എ.സി. തോമസ് സ്വാഗതവും ഫോറം സംസ്ഥാന ട്രഷറര്‍ ടി. ഇബ്രാഹിം നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles