വിന്‍ഫാം ഉത്പന്ന കയറ്റുമതി തുടങ്ങി

Read Time:2 Minute, 41 Second

വിന്‍ഫാം പ്രൊഡ്യൂസര്‍ കമ്പനി വളപ്പില്‍ കയറ്റുമതി ഉത്പന്നങ്ങളുടെ ആദ്യ ലോഡ് ‘ആത്മ’ ഡെപ്യൂട്ടി ഡയറക്ടര്‍(മാര്‍ക്കറ്റിംഗ്)എം.എ. സിറാജുദ്ദീന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

കല്‍പ്പറ്റ: കാര്‍ഷിക മേഖലയില്‍ ഉണര്‍വുപകര്‍ന്ന് വിന്‍ഫാം പ്രൊഡ്യൂസര്‍ കമ്പനി ഉത്പന്ന കയറ്റുമതി തുടങ്ങി. കാനഡയിലേക്കാണ് ആദ്യ ലോഡ് അയച്ചത്. മൂല്യവര്‍ധനവ് നടത്തിയ ഇഞ്ചി, മഞ്ഞള്‍, പച്ചമുളക്, തക്കാളി, വെളുത്തുള്ളി എന്നിവയുടെ പൊടികളാണ് പ്രഥമ ലോട്ടില്‍ ഉള്‍പ്പെടുത്തിയത്.
ആദ്യ ലോഡിലേക്കുള്ള ഉത്പന്നങ്ങള്‍ മിസ്റ്റി ഡ്യൂസ് എക്‌സ്‌പോര്‍ട്ടേഴ്‌സിനു വേണ്ടി ബെന്നി വട്ടപ്പറമ്പില്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഫാ.തോമസ് ജോസഫ് തേരകത്തില്‍നിന്നു ഏറ്റുവാങ്ങി. ‘ആത്മ’ ഡെപ്യൂട്ടി ഡയറക്ടര്‍(മാര്‍ക്കറ്റിംഗ്) എം.എ. സിറാജുദ്ദീന്‍ ലോഡ് ്‌ളാഗ് ഓഫ് ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി.എം. ഈശ്വരപ്രസാദ്, ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍, മുട്ടില്‍ കൃഷി ഓഫീസര്‍ സ്വാതി സാബു, വിന്‍ഫാം ഡയറക്ടര്‍മാരായ ജോര്‍ജുകുട്ടി അഗസ്റ്റ്യന്‍, കുരുവിള ജോസഫ്, റെജി പള്ളിത്താഴെ, ഇത്തമ്മ ജോസഫ്, റിഫിന്‍ പൊന്‍വേലില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കമ്പനി മാനേജര്‍ എം.എം. ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.
കാക്കവയലിനടുത്ത് തെനേരിയിലെ പ്ലാന്റിലാണ് ഉത്പന്ന നിര്‍മാണം നടക്കുന്നത്. വാക്വം ഫ്രൈഡ് അടക്കം വിവിധയിനം ചിപ്‌സുകള്‍, വയനാടിന്റെ തനത് പഴവര്‍ഗങ്ങള്‍ ഉപയോഗിച്ചു തയാറാക്കുന്ന സ്‌ക്വാഷുകള്‍, പാനീയങ്ങള്‍ എന്നിവ കമ്പനി മാര്‍ക്കറ്റില്‍ ഇറക്കിയിട്ടുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ വാഴനാര് ഉല്‍പാദനവും തുടങ്ങി. കര്‍ഷകര്‍ക്ക് സ്വന്തം ഉത്പന്നങ്ങള്‍ സംസ്‌കരിക്കാനും കമ്പനി സൗകര്യം ഒരുക്കിയിട്ടുണ്ട്.
2020 നവംബറില്‍ ഒരു കോടി രൂപ അംഗീകൃത മൂലധനവുമായി രൂപീകൃതമായതാണ് വിന്‍ഫാം പ്രൊഡ്യൂസര്‍ കമ്പനി. നൂറിലേറെ ഓഹരി ഉടമകളുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles