കുലച്ച ആയിരത്തോളം വാഴ വെട്ടിനശിപ്പിച്ചു

Read Time:1 Minute, 36 Second

പടിഞ്ഞാറത്തറ പതിനാറാംമൈലില്‍ സമൂഹികവിരുദ്ധര്‍ വെട്ടിനശിപ്പിച്ച വാഴത്തോട്ടം.

കല്‍പ്പറ്റ: കുലച്ച ആയിരത്തോളം നേന്ത്രവാഴ സാമൂഹിക വിരുദ്ധര്‍ വെട്ടിനശിപ്പിച്ചു. പടിഞ്ഞാറത്തറ പതിനാറാംമൈലിലിലാണ് കണ്ണില്‍ച്ചോരയില്ലാത്ത കര്‍ഷക ദ്രോഹം. പ്രദേശവാസികളായ ചക്കാലയ്ക്കല്‍ ജോര്‍ജും ബഷീര്‍ തോട്ടോളിയും പാട്ടത്തിനെടുത്ത ഭൂമിയില്‍ നട്ടുപരിപാലിച്ച വാഴകളാണ് നശിപ്പിച്ചത്. പുഴയ്ക്കടുത്തുള്ള രണ്ട് ഏക്കറില്‍ രണ്ടായിരത്തോളം വാഴയാണ് നട്ടത്. ഇതില്‍ പകുതിയോളം വെട്ടിനശിപ്പിച്ചത് ചൊവ്വാഴ്ച രാവിലെയാണ് കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൂന്നു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ജോര്‍ജും ബഷീറും പടിഞ്ഞാറത്തറ പോലീസിലും കൃഷി ഓഫീസിലും പരാതി നല്‍കി. കുറ്റവാളികളെ കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പുവരുത്തണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനു ശക്തമായ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് പുന്നയ്ക്കാക്കുഴിയില്‍ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles