മഴയും മൂടലും കര്‍ഷകരെ ആശങ്കയിലാക്കി

Read Time:1 Minute, 46 Second

ചെല്ലങ്കോടില്‍ ഉണക്കാന്‍ കളത്തില്‍ നിരത്തിയ കാപ്പിക്കുരു മഴയില്‍ ഒലിച്ചുപോയ നിലയില്‍.

കല്‍പ്പറ്റ: ജില്ലയില്‍ മഴയും മൂടലും തുടരുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊയ്ത്ത് നടത്താനാകാതെയും കൊയ്തിട്ട നെല്ല് വയലില്‍നിന്നു കയറ്റാനാകാതെയും ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. തിരുനെല്ലിക്കടുത്ത് ചില പാടങ്ങളില്‍ കൊയ്തിട്ട നെല്ല് മുളച്ചുതുടങ്ങി. നെല്ലും വൈക്കോലും നശിക്കുന്നതുമൂലം വന്‍ നഷ്ടമാണ് കൃഷിക്കാര്‍ നേരിടുന്നത്.
മഴ കാപ്പിക്കൃഷിക്കാരെ ബാധിച്ചു. തോട്ടങ്ങളില്‍ കാപ്പി വിളവെടുപ്പ് തുടങ്ങിയപ്പോഴാണ് മഴയുടെ വരവ്. വടുവന്‍ചാല്‍ ചെല്ലങ്കോടില്‍ ഉണക്കാന്‍ കളത്തില്‍ നിരത്തിയ കാപ്പിക്കുരുവില്‍ കുറെ ചൊവ്വാഴ്ച വൈകുന്നേരത്തെ കനത്ത മഴയില്‍ ഒലിച്ചുപോയി. ആയിരക്കക്കിനു രൂപയുടെ നഷ്ടമാണ് കര്‍ഷകനുണ്ടായത്. പല സ്ഥലങ്ങൡും കാപ്പിച്ചെടികള്‍ മൊട്ടിട്ടു. ഇത് അടുത്ത സീസണില്‍ കാപ്പി ഉത്പാദനം ഗണ്യമായി കുറയുന്നതിനു കാരണമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. മഴയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles