16 പേരെ കടിച്ച തെരുവുനായയെ പിടികൂടി

സുല്‍ത്താന്‍ ബത്തേരി: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ടു ദിവസത്തിനിടെ 16 പേരെ കടിച്ച തെരുവുനായയെ പിടികൂടി. ഇന്നുച്ചകഴിഞ്ഞ് മൂന്നരയോടെ പൂമല സ്‌കൂള്‍ പരിസരത്തുനിന്നാണ് നായയെ വല ഉപയോഗിച്ചു പിടിച്ചത്. നഗരസഭാധികൃതര്‍ നിര്‍ദേശിച്ചതനുസരിച്ച് പിണങ്ങോട് സ്വദേശികളായ താഹിര്‍, സഞ്ജിത്ത് എന്നിവരാണ് നായയെ പിടിച്ചത്....

വീണ്ടും കരുത്താര്‍ജിച്ച് കാലവര്‍ഷം

കല്‍പ്പറ്റ: ജില്ലയില്‍ വീണ്ടും കരുത്താര്‍ജിച്ച് കാലവര്‍ഷം. വ്യാഴാഴ്ചയും ഇന്നു പകലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായി മഴ പെയ്തു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജില്ലയില്‍ കനത്ത മഴ പെയ്തിരുന്നില്ല. ഇന്നു രാവിലെ എട്ടരയ്ക്ക് അവസാനിച്ച 24 മണിക്കൂറില്‍ ലക്കിടിയിലാണ് ഏറ്റവും ഉയര്‍ന്ന...

കവിയരങ്ങ് സംഘടിപ്പിച്ചു

കൽപറ്റ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34-ാം സമ്മേളനത്തിൻ്റെ ഭാഗമായി 26-07-24 തിയ്യതി മാനന്തവാടി ഗുരുകുലം കോളേജിൽ വെച്ച് ഒസാരി സാഹിത്യ കൂട്ടായ്മയുമായ് ചേർന്ന് കവിയരങ്ങ് സംഘടിപ്പിച്ചു റിട്ടയേർഡ് പോലിസ് മേധാവി പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ.പി.ഒ .എ ജില്ലാ...

രാജാ രവിവര്‍മ പുരസ്‌കാരം വള്ളിപ്പാലം ജോസ് ഏറ്റുവാങ്ങി

മുട്ടില്‍ സ്വദേശി വള്ളിപ്പാലം ജോസ് തിരുവനന്തപുരത്ത് മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയില്‍നിന്നു രാജാ രവിവര്‍മ പുരസ്‌കാരം സ്വീകരിക്കുന്നു. കല്‍പ്പറ്റ: കവിത-സാഹിത്യ-കലാസാംസ്‌കാരിക സംഘടന ഏര്‍പ്പെടുത്തിയ രാജാ രവിവര്‍മ പുരസ്‌കാരം കവിയും ചിത്രകാരനുമായ വയനാട് മുട്ടില്‍ വള്ളിപ്പാലം ജോസിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുന്‍...

ഉന്നതികളിലെ വികസന പ്രവർത്തനങ്ങൾ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ഒ.ആർ കേളു

പൊഴുതന : സംസ്ഥാനത്തെ തിരഞ്ഞെടുത്ത പട്ടികജാതി ഉന്നതികളിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു. കൽപറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന അഞ്ചാം വാർഡിലെ ആനോത്ത് അംബേദ്കർ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി....

അരിവാള്‍ കോശ രോഗികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാപ്

മീനങ്ങാടി: ആരോഗ്യ കേരളം വയനാട്, ആരോഗ്യ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവ സംയുക്തമായി അരിവാള്‍ രോഗികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാപ് സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ പ്രസിഡന്റ് കെ.ഇ വിനയന്‍, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫിസർ ഡോ....

ആദിവാസി ക്ഷേമ പദ്ധതികള്‍ ; അനാസ്ഥകള്‍ പാടില്ല മുന്‍ഗണന നല്‍കണം -മന്ത്രി ഒ.ആര്‍.കേളു

കൽപറ്റ: ഗോത്ര മേഖലയിലെ പദ്ധതി നിര്‍വഹണത്തില്‍ അനാസ്ഥകള്‍ പാടില്ലെന്നും മുന്‍ഗണന നല്‍കി വേഗത്തില്‍ യാഥാര്‍ഥ്യമാക്കണമെന്നും മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു. സംസ്ഥാനത്തെ ഗോത്രമേഖയിലെ പദ്ധതികളുടെ ജില്ലാതലങ്ങളിലൂടെയുള്ള പ്രത്യേക അവലോകന യോഗം വയനാട് ജില്ലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോത്ര മേഖലയുടെ സമഗ്ര വികാസത്തിനായി...

കാരുണ്യത്തിന്റെ മഹത് സന്ദേശവുമായി കൃപാലയ സ്പെഷ്യൽ സ്കൂൾ

പുൽപള്ളി: സഹപാഠിയുടെ ബന്ധുവിന്റെ ചികിത്സക്ക് സഹായമെത്തിച്ച് കൃപാലയ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ. തങ്ങളുടെ പരിമിതികളെ മറികടന്ന് സ്കൂളിലെ വിദ്യാർത്ഥികൾ ശേഖരിച്ച 9175 രൂപയാണ് പെരിക്കല്ലൂർ സ്വദേശി കെ.എം. സുമേഷിന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി കുട്ടികൾ നൽകിയത്. സംഭാവന പ്രിൻസിപ്പാൾ സിസ്റ്റർ ആൻസീന ചികിത്സ...

വില്‍പനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുനെല്ലി: വില്‍പനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട്, നാലുവയല്‍, പുറക്കാട്ടേരി കോളനി, സജീര്‍(19)നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ബാവലി ചെക്ക്‌പോസ്റ്റിന് സമീപം പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് സജീറിനെ പിടികൂടുന്നത്. 720 ഗ്രാം കഞ്ചാവാണ് പിടിച്ചടുത്തത്. കറുത്ത...

കുടിവെള്ള പദ്ധതി യുടെ പമ്പ് ഹൗസിൽ മരം വീണു

കൽപറ്റ: കുടിവെള്ള പദ്ധതി യുടെ പമ്പ് ഹൗസിൽ മരം വീണു. കിടങ്ങനാട് വില്ലേജിലേ പുതുവീട് കാട്ടു നായ്ക്ക കോളനിയിലെ കുടി വെള്ള പദ്ധതി യുടെ പമ്പ് ഹൗസിന്റെ മുകളിലേക്കാണ്. ഇന്ന് രാവിലെ പെയ്ത മഴയിൽ പൂള മരം കട പുഴകി വീണത്....
Social profiles