ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാരില്ല; വൈത്തിരി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ നിന്ന് മടുക്കുന്നു

വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നും മരുന്ന് വാങ്ങണമെങ്കില്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കണം. ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് രോഗികളെ വലക്കുന്നത്. മുന്‍പ് ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ വേണ്ടി നിരന്തരം ആവശ്യമുണ്ടായിരുന്നു. ഇതുപ്രകാരം ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നുണ്ട്. എന്നാല്‍ ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും, വേണ്ടത്ര സൗകര്യങ്ങളില്ലാത്തതും രോഗികളെ ദുരിതത്തിലാക്കുന്നു. പലപ്പോഴും മണിക്കൂറുകള്‍ കാത്തുനിന്നാണ് കുട്ടികളും പ്രയമായവരുമടക്കം രോഗികള്‍ മരുന്ന് വാങ്ങി മടങ്ങേണ്ടിവരുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.

0Shares

Leave a Reply

Your email address will not be published.

Social profiles