സിപിഎം ‘ജനകീയ വിചാരണ’ നടത്തി

കണിയാമ്പറ്റയില്‍ സിപിഎം ‘ജനകീയ വിചാരണ’ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: രാഹുല്‍ഗാന്ധി എംപുയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്തതുമായി ബന്ധപ്പെട്ടു സിപിഎം ‘ജനകീയ വിചാരണ’ നടത്തി. രാഷ്ട്രപിതാവിന്റെ ചിത്രം തകര്‍ത്തതില്‍ ടി.സിദ്ദീഖ് എംഎല്‍എ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ‘ജനകീയ വിചാരണ’. കണിയാമ്പറ്റ ലോക്കലില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രന്‍, വെങ്ങപ്പള്ളിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.റഫീഖ്, വെണ്ണിയോട് കോട്ടത്തറ ഏരിയ സെക്രട്ടറി എം. മധു, പൊഴുതനയില്‍ വൈത്തിരി ഏരിയ സെക്രട്ടറി സി. യൂസഫ്, കല്‍പ്പറ്റയില്‍ ഏരിയ സെക്രട്ടറി വി. ഹാരിസ്, വൈത്തിരിയില്‍ എത്സി ജോര്‍ജ്, ചുണ്ടേലില്‍ എം. ജനാര്‍ദനന്‍, തരിയോട് ജോബിസണ്‍ ജയിംസ്, അച്ചൂരാനത്തു കെ. ജെറിഷ്, പടിഞ്ഞാറത്തറയില്‍ വി.എന്‍. ഉണ്ണിക്കൃഷ്ണന്‍, കോട്ടത്തറയില്‍ ജിഷ്ണു ഷാജി, കുപ്പാടിത്തറയില്‍ അജ്‌നാസ് അഹമ്മദ്, കരണിയില്‍ കെ. സന്തോഷ്‌കുമാര്‍, മേപ്പാടിയില്‍ സി. ഷംസുദ്ദീന്‍, മുട്ടിലില്‍ പി.എം. സന്തോഷ്‌കുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മുഴുവന്‍ കേന്ദ്രങ്ങളിലും നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles