ഓണാഘോഷം സംഘടിപ്പിച്ചു

തലപ്പുഴ: തലപ്പുഴ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തലപ്പുഴ ടൗണിൽ ഓണാഘോഷം സംഘടിപ്പിച്ചു. വടംവലി, ക്യാരംസ്, കസേരകളി തുടങ്ങി വിവിധ ഓണക്കളികൾ നാടിന്റെ ഓർമകളെ ഉണർത്തി. ഹാരിസ് മാനന്തവാടി, ഉമേഷ് വിസ്മയ എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ ഔവർ സാഹിത്യ പുരസ്‌കാരം നേടിയ റഷീദ്, സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കർണാടകയിൽ നിന്ന് ഹിസ്റ്ററി ആൻഡ് ആർക്കിയോളജി പി.ജിയിൽ റാങ്ക് നേടിയ പി.എൻ ആതിര എന്നിവരെ ആദരിച്ചു. തുടർന്ന് തലപ്പുഴയുടെ പാട്ടുകാർ അവതരിപ്പിച്ച ‘ഓണത്തുമ്പിക്കൊരൂഞ്ഞാൽ’ ഗാനമേളയും നടന്നു

0Shares

Leave a Reply

Your email address will not be published.

Social profiles