ഓണം വാരാഘോഷം ബത്തേരിയില്‍ തുടങ്ങി

ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ഓണം വാരാഘോഷത്തില്‍ ഭാരത് ഭവന്റെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍

സുല്‍ത്താന്‍ ബത്തേരി: ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും നടത്തുന്ന ഓണം വാരാഘോഷം സുല്‍ത്താന്‍ ബത്തേരിയില്‍ തുടങ്ങി. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി പരിസരത്ത് നിന്ന് ബത്തേരി ട്രാഫിക്ക് ജംഗ്ഷന്‍ വരെ കര്‍ണാടക കലാകാരന്മാര്‍ ഒരുക്കിയ സിധി ധമാല്‍ ഡാന്‍സ് വിളംബരമായി നടത്തിയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. കേരളത്തിന്റെ തനത് കലയായ തിരുവാതിരക്കളി സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അരങ്ങില്‍ നടന്നു. ഭാരത് ഭവന്റെ നേതൃത്വത്തില്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍ട്രലിന്റെ സഹകരണത്തോടെ ഇന്ത്യ വസന്തോത്സവവും ടൗണ്‍ഹാളില്‍ അരങ്ങേറി. ജമ്മു കാശ്മീര്‍, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാരൂപങ്ങളാണ് ഇന്ത്യന്‍ വസന്തോത്സവത്തില്‍ അവതരിപ്പിച്ചത്. 11ന് കല്‍പ്പറ്റയില്‍ സമാപിക്കും.സമാപന സമ്മേളനം സെപ്റ്റംബര്‍ 10ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles