ഓണാഘോഷം; സാംസ്‌കാരിക സമ്മേളനം നടത്തി

സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

മുട്ടില്‍: ഓണാഘോഷത്തോടനുബന്ധിച്ച് കൊളവയല്‍ യംഗ് മെന്‍സ് ക്ലബ് ആന്‍ഡ് പ്രതിഭാ ഗ്രന്ഥാലയം നടത്തിയ സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മതസൗഹാര്‍ദവും, സാഹോദര്യവും, സ്‌നേഹവും കൂടിയാണ് ഓണാഘോഷം ഓര്‍മ്മപ്പെടുത്തുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കെ.എ. കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സെന്റ് ജോര്‍ജ് സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പൊന്‍തൊട്ടിയില്‍ മുഖ്യപ്രഭാഷണം നടത്തി. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ്, പി. ജനാര്‍ദ്ദനന്‍, ഇ. പുഷ്പദന്തകുമാര്‍, കെ. പത്മനാഭന്‍, എം.കെ. ജെയിംസ്, എന്‍.ഡി. തങ്കച്ചന്‍, വി.എസ്. അബിന, എം.ഡി. ചാക്കോ, എം.ഡി. സെബാസ്റ്റ്യന്‍, എം.പി. ജോസ് പ്രകാശ്, പി.ടി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles