നായയെ കെട്ടിത്തൂക്കിയ സംഭവം; കേസെടുത്ത് പോലീസ്

ചങ്ങനാശ്ശേരി: പെരുന്നയില്‍ നായയെ കെട്ടിത്തൂക്കിയ സംഭവത്തില്‍ കേസെടുത്ത് ചങ്ങനാശ്ശേരി പോലീസ്. ഐപിസി 429 പ്രകാരമാണ് കേസെടുത്തത്. നായയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. ഇന്നലെ രാവിലെയാണ് കോട്ടയം പെരുന്നയില്‍ നായയെ കെട്ടിതൂക്കിയ സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടുദിവസം മുന്‍പ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാന്‍ ഓടിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് നായയെ കയറില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. സംഭവത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട്ടുകാരെത്തിയാണ് നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവ് ചെയ്തത്.

0Shares

Leave a Reply

Your email address will not be published.

Social profiles