ഓസോണ്‍ ദിന സെമിനാര്‍ സംഘടിപ്പിച്ചു

കാക്കവയല്‍: ഓസോണ്‍ ദിനത്തോടനുബന്ധിച്ച് കാക്കവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓസോണ്‍ ദിന സെമിനാര്‍ സംഘടിപ്പിച്ചു. ഓസോണ്‍ പാളികള്‍ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍ മനുഷ്യരുടെ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണെന്നും അത് മനുഷ്യകുലത്തിന് തന്നെ വിപരീതമായി ഭവിക്കുന്നതു കൊണ്ട് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സെമിനാറിൽ അഭിപ്രായപ്പെട്ടു. ഹെഡ്മാസ്റ്റര്‍ എം. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സയന്‍സ് ക്ലബ്ബ് ചെയര്‍മാന്‍ കാര്‍ത്തിക് സന്ദീപ് അധ്യക്ഷത വഹിച്ചു. നിദാ ഷെറിന്‍, അസ്‌ലഹ, റാഹില എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. അധ്യാപകരായ ഐ. ഖദീജ, പി.സി സോമന്‍, എം.പി പ്രീത, കെ. എസ് മഞ്ജുഷ, ആര്‍. റുബീന, എം.കെ പുഷ്പ എന്നിവര്‍ സംസാരിച്ചു. സയന്‍സ് ക്ലബ്ബിനു കീഴില്‍ ഓസോണ്‍ ദിന ക്വിസ് മത്സരം, പോസ്റ്റര്‍ നിര്‍മ്മാണം, ഓസോണ്‍ കുട നിര്‍മ്മാണം എന്നിവയും നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles