നോവായി നിസാമിന്റെ വിയോഗം

കുണ്ടാല: മത- സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്ന കുണ്ടാല തെറ്റന്‍ നിസാമിന്റെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി. മുസ്്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്ന നിസാം ശാഖയൂത്ത് ലീഗിന്റെ വൈസ് പ്രസിഡന്റ് കൂടെയായിരുന്നു. സുഹൃത്തിന്റെ മെഡിക്കല്‍ ആവശ്യത്തിനായി കുണ്ടാലയില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ നടന്ന വാഹനാപകടത്തിലാണ് വിധിക്ക് കീഴടങ്ങിയത്. നിസാമിന്റ പിതാവ് തെറ്റന്‍ ബാപ്പു 33 ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. രണ്ട് മരണങ്ങളും ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കുടുംബത്തിനും നാട്ടുകാര്‍ക്കുമായിട്ടില്ല. കുണ്ടാലയിലും പരിസര പ്രദേശങ്ങളിലും എല്ലാ നല്ല പ്രപര്‍ത്തനങ്ങള്‍ക്കും സജീവ സാന്നിധ്യമായിരുന്ന നിസാം ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. അര്‍ധരാത്രി ഒരു മണിക്ക് കുണ്ടാല ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ആനത്താന്‍ സാജിതയാണ് മാതാവ്. സഹോദരങ്ങള്‍: അനസ്, അഷ്‌കര്‍.

0Shares

Leave a Reply

Your email address will not be published.

Social profiles