തെരുവുനായ് ശല്യം: കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി

കലക്ടറേറ്റ് പടിക്കല്‍ മനുഷ്യാവകാശ കമ്മിറ്റി ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് ജോണി പാറ്റാനി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: തെരുവുനായ് ശല്യത്തിനു സത്വര പരിഹാരം ആവശ്യപ്പെട്ട് ജില്ലാ മനുഷ്യാവകാശ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോണി പാറ്റാനി ഉദ്ഘാടനം ചെയ്തു. തെരുവുനായ്ക്കളെ ഉന്‍മൂലനം ചെയ്യുന്നതിനു ഉതകുന്ന നിയമനിര്‍മാണം നടത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. കെ. വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്ണന്‍, രഞ്ജിത്ത് വിജയന്‍, കെ.ഐ. വര്‍ഗീസ്, ഒ.വി. വീരേന്ദ്രകുമാര്‍, എ. വിജയന്‍, ഷാജി വികേഷ്, വി.എം. യൂനസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles