വയനാടന്‍ കാഴ്ച്ചകള്‍: ഫോട്ടോഗ്രഫി മത്സരം

കല്‍പറ്റ: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓള്‍കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ ‘വയനാടന്‍ കാഴ്ച്ചകള്‍’ എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വയനാടിന്റെ സംസ്‌കാരം, പൈതൃകം, ജീവിതരീതി, പ്രകൃതി, ഭക്ഷണം, വിനോദ സഞ്ചാരം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഫോട്ടോകളാണ് അയക്കേണ്ടത്. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 5,000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും ലഭിക്കും. കൂടാതെ ഏഴു പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. പ്രൊഫഷണല്‍ ക്യാമറയില്‍ (ഡി.എസ്.എല്‍.ആര്‍) എടുത്ത ചിത്രങ്ങളായിരിക്കണം മത്സരത്തിനയക്കേണ്ടത്. 18×12 സൈസ് ഫോട്ടോ 300 ഡി.പി.ഐ റസല്യൂഷന്‍ ഉണ്ടായിരിക്കണം. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍ അയക്കാം. എന്‍ട്രികള്‍ ഒക്ടോബര്‍ 10 നകം dtpcphotos@gmail.com എന്ന മെയില്‍ ഐഡിയില്‍ അയക്കണം. ഫോണ്‍: 9656500363, 8848021602.

0Shares

Leave a Reply

Your email address will not be published.

Social profiles