ലോക പേവിഷബാധ നിയന്ത്രണ ദിനാചരണം നടത്തി

ലോക പേവിഷബാധ നിയന്ത്രണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണം.

കല്‍പറ്റ: ലോക പേവിഷബാധ നിയന്ത്രണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജീവനക്കാര്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി. ദിനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പേവിഷബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, പ്രഥമ ശുശ്രുഷ, വാക്‌സിനേഷന്‍ എന്നീ വിഷയങ്ങളില്‍ ഡോ. പി. ദിനീഷ് ക്ലാസ്സെടുത്തു. ദിനാചരണത്തോടാനുബന്ധിച്ച് ജില്ലയില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ ടി.യു. മൂസക്കുട്ടി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സണ്ണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles