കൊളഗപ്പാറയില്‍ വാഹനമിടിച്ച് പൂച്ചപ്പുലി ചത്തു

കൊളഗപ്പാറയില്‍ വാഹനം കയറി ചത്ത പൂച്ചപ്പുലിയുടെ ജഡാവശിഷ്ടം.

കല്‍പറ്റ: ദേശീയ പാതയിലെ കോളഗപ്പാറയില്‍ വാഹനം ഇടിച്ച് പൂച്ചപ്പുലി ചത്തു. ഞായറാഴ്ച രാവിലെയാണ് പുലിയുടേതിനു സമാനമായ തോലുള്ള വന്യജീവി വാഹനം ഇടിച്ചു ചത്തനിലയില്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്ഥലത്തെത്തിയ വനപാലകരാണ് ചത്തതു പൂച്ചപ്പുലിയാണെന്നു(ലെപ്പേഡ് ക്യാറ്റ്) സ്ഥിരീകരിച്ചത്. ജഡാവശിഷ്ടങ്ങള്‍ പരിശോധനയ്ക്കു അയച്ചു. റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനം പൂച്ചപ്പുലിയുടെ ദേഹത്തു കയറിയിറങ്ങിയെന്നാണ് വനപാലകരുടെ അനുമാനം. മാസം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു ജഡം.

0Shares

Leave a Reply

Your email address will not be published.

Social profiles