ഗ്രന്ഥശാലകള്‍ സാംസ്‌കാരിക മൂല്യങ്ങളുടെ ഉറവിടം: എം.വി.ശ്രേയാംസ്‌കുമാര്‍

കൈനാട്ടി പദ്മപ്രഭ ഗ്രന്ഥാലയത്തിന്റെ പതിനഞ്ചാം വാര്‍ഷികവും പ്രവര്‍ത്തക സംഗമവും മുന്‍ എം.പി. എം.വി.ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ഗ്രന്ഥശാലകള്‍ സാംസ്‌കാരിക മൂല്യങ്ങളുടെ ഉറവിടമാണെന്നു മുന്‍ എം.പി എം.വി.ശ്രേയാംസ്‌കുമാര്‍. കൈനാട്ടി പദ്മപ്രഭ ഗ്രന്ഥാലയത്തിന്റെ പതിനഞ്ചാം വാര്‍ഷികവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥാപക അംഗം എ.പി. നാരായണന്‍ നായര്‍, ഡോ.പി.ലക്ഷ്മണന്‍ എന്നിവരെ ആദരിച്ചു. ‘കാരവന്‍’ എഡിറ്റര്‍ ഡോ.വിനോദ് കെ. ജോസ്, ജില്ലാ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം.സുമേഷ്, അഡ്വ.പി.ചാത്തുക്കുട്ടി, കെ.പ്രകാശന്‍, ഇ.ശേഖരന്‍, സി.വി.ഉഷ, വിനു വയനാട്, കെ.പ്രേംജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles