വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് സമാപിച്ചു

മാനന്തവാടി: മൂന്നുദിവസമായി ദ്വാരകയില്‍ നടന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് സമാപിച്ചു. രാജ്യത്തിനു അകത്തും പുറത്തും അറിയപ്പെടുന്ന എഴുത്തുകാരുടെയും തദ്ദേശ സാഹിത്യകാരന്‍മാരുടെയും സംഗമ വേദിയായി സാഹിത്യാത്സവം മാറി. ജില്ലയ്ക്കു പുറത്തുനിന്നുള്ള അന്‍പതോളവും ജില്ലയിലെ നൂറിലധികവും ഏഴുത്തുകാരുടെ സാന്നിധ്യം സാഹിത്യോത്സവത്തെ ധന്യമാക്കി. അരുന്ധതി റോയി, സച്ചിദാനന്ദന്‍, മധുപാല്‍, സുനില്‍ പി. ഇളയിടം, സി.എച്ച്.നിശാന്ത്, കെ.ആര്‍.മീര, ആശ പോള്‍, സക്കറിയ, ഷീല ടോമി… ഇങ്ങനെ നീളുന്നതായിരുന്നു സാഹിത്യകാരന്‍മാരുടെ നിര. ദ്വാരകയിലെ സാധാരണക്കാരുടെ വീടുകളിലായിരുന്നു ഇവരുടെ താമസം. ജില്ലയില്‍ ആദ്യമായി നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
വയനാട് സ്വദേശിയും കാരവന്‍ മാഗസിന്‍ ഏഡിറ്ററുമായ വിനോദ് കെ.ജോസിന്റെ നേതൃത്വത്തിലായിരുന്നു വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ സംഘാടനം. ഒമ്പത് കമ്മിറ്റികള്‍ പരിപാടിയുടെ വിജയത്തിനു മാസങ്ങളോളം പ്രവര്‍ത്തിച്ചു. 210 ഗ്രന്ഥശാലകളുടെയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പിന്തുണ സംഘാടകര്‍ക്കു ലഭിച്ചു. വരും വര്‍ഷങ്ങളിലും ജില്ലയില്‍ സാഹിത്യോത്സവം സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.

0Shares

Leave a Reply

Your email address will not be published.

Social profiles