സംസ്‌കാര സാഹിതി സ്‌നേഹാദരസംഗമം നടത്തി

കല്‍പ്പറ്റ: സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി സ്‌നേഹാദരസംഗമം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയിലെ കല, സാഹിത്യം, സിനിമ, നാടന്‍പാട്ട്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്, നാടകം, കവിത, കഥ, സംഗീതം, ഫോട്ടോഗ്രാഫി, മിമിക്രി, സഞ്ചാര സാഹിത്യം, മീഡിയ, രക്തദാനം, ടെലിഫിലിം, കായികം, തിരക്കഥാരചന, പുസ്തകരചന, ചിത്രരചന, ജൈവ കാര്‍ഷിക മേഖല, കലാപരിശീലനം തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ച 51 പേരെ ആദരിച്ചു. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു വാളല്‍ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഓണ്‍ലൈന്‍ ലളിതഗാന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗംപി.പി. ആലി വിതരണം ചെയ്തു. കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എന്‍.കെ. വര്‍ഗ്ഗീസ്, എന്‍.സി. കൃഷ്ണകുമാര്‍, ശ്രീജി ജോസഫ്, സി.കെ. ജിതേഷ്, സുന്ദര്‍രാജ് എടപ്പെട്ടി, ബിനു മാങ്കൂട്ടം, വിനോദ് തോട്ടത്തില്‍, സലിം താഴത്തൂര്‍, കെ. പദ്മനാഭന്‍, ഹര്‍ഷല്‍ കോന്നാടന്‍, കെ.കെ. രാജേന്ദ്രന്‍, എം.വി. രാജന്‍, ഏബ്രഹാം മാത്യു, ത്രേസ്യാമ്മ ജോര്‍ജ്, സന്ധ്യ ലിഷു, സീന തോമസ്, ഒ.ജെ. മാത്യു, വി.ജെ. പ്രകാശന്‍, കെ.ഡി. രവീന്ദ്രന്‍, അശോകന്‍ ഒഴക്കോടി, എം.കെ. ഗിരീഷ്‌കുമാര്‍, വി.കെ. ഭാസ്‌കരന്‍, സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles