![](https://keralacorrespondent.com/wp-content/uploads/2023/02/wyd-24-tharuvana.jpg)
തരുവണ: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നവീകരിച്ച ലൈബ്രറി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റഫീഖ് മക്കി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം. മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായി. എസ്ഐ സാദിര്‍ തലപ്പുഴ, കെ. പ്രീതി, കെ. രജനി, കെ.സി. ആലി, കമ്പ അബ്ദുള്ള ഹാജി, അബ്ദുള്ള പള്ളിയാല്‍, ഷാഹിദ ബഷീര്‍, നൗഫല്‍ പള്ളിയാല്‍,എം. മമ്മു,സി. മമ്മു ഹാജി, കെ. സിദ്ദീഖ്, നൗറ യാസ്മിന്, കെ.എ. മുഹമ്മദലി, കെ.കെ. ജംഷീര്‍, കെ. അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.