പഠനയാത്ര സംഘടിപ്പിച്ചു

കല്‍പറ്റ:ജനമൈത്രി പോലീസ് പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ തൊണ്ടര്‍നാട് മേഖലയിലെ ഗോത്രവിഭാഗം വിദ്യാര്‍ഥികള്‍ക്കായി പഠനയാത്ര സംഘടിപ്പിച്ചു. എന്‍ ഊര്, പൂക്കോട് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്നതിനും മാനസികോല്ലാസം പകരുന്നതിനുമായിരുന്നു യാത്ര. പൂക്കോട്, കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു. തൊണ്ടര്‍നാട് എസ്‌ഐ ഖാദര്‍ ഫഌഗ്ഓഫ് ചെയ്തു. ജില്ലാ ജനമൈത്രി നോഡല്‍ ഓഫീസര്‍ ശശിധരന്‍, കുഞ്ഞോം ട്രൈബല്‍ ഓഫീസിലെ പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എന്‍ ഊരില്‍ സമാപനയോഗത്തില്‍ പ്രൊജക്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്യാം പ്രസാദ്, സെക്രട്ടറി മണി, പോലീസുദ്യോഗസ്ഥരായ രമേശ്, രഞ്ജിത്ത്, ട്രൈബല്‍ പ്രമോട്ടര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പോലീസുകാരായ ജിഷ്ണുരാജ്, വിനോദ്, പ്രഭു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles