കല്ലോടി സ്‌കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു

കല്ലോടി സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ പ്ലാറ്റിനം ജൂബിലി സമാപനം ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

കല്ലോടി: സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപിക ടി.വി. ലിസിക്കുള്ള യാത്രയയപ്പും നടത്തി. വിവിധ വികസന പദ്ധതികള്‍ക്കു തുടക്കംകുറിച്ചു. ‘സുപഥം 2023’ എന്ന പേരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങി 75 പേര്‍ ചേര്‍ന്ന് ജൂബിലി സ്വാഗതഗാനം ആലപിച്ചു.
ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ.സിജോ ഇളങ്കുന്നപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ സജി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. എഇഒ എം.എ. ഗണേഷ്‌കുമാര്‍ സുവനീര്‍ പ്രകാശനം ചെയ്തു. എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്‍ വിവിധ മത്സരങ്ങളിലെ ജില്ലാതല വിജയികളായ വിദ്യാര്‍ഥികളെയും ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. വിജോള്‍ യുഎസ്എസ് ജേതാക്കളെയും ആദരിച്ചു. മുന്‍ ഹെഡ്മാസ്റ്റര്‍ എന്‍.വി. ജോര്‍ജ് അറബിക് സ്‌കോളര്‍ഷിപ്പും ഹയര്‍ സെക്കന്‍ഡറി മുന്‍ പ്രിന്‍സിപ്പല്‍ കെ.എ. ആന്റണി സംസ്‌കൃത സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു.
ജോര്‍ജ് പടകൂട്ടില്‍, ശിഹാബ് ആയാത്ത്, ജെന്‍സി ബിനോയ്, ഉഷ വിജയന്‍, അഹമ്മദുകുട്ടി ബ്രാന്‍, ലത വിജയന്‍, സുമിത്ര ബാബു, ഗിരിജ സുധാകരന്‍, അധ്യാപിക ടി.വി. ലിസി, പിടിഎ പ്രസിഡന്റ് ജിനീഷ് തോമസ്, എംപിടിഎ പ്രസിഡന്റ് നീതു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ബിജു മാവറ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ജെ. ജിഷിന്‍ നന്ദിയും പറഞ്ഞു. കലാവിരുന്ന് നടന്നു.
പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വിദ്യാലയത്തില്‍ 75 ഇന പരിപാടികളാണ് നടപ്പാക്കിയത്. സ്‌കൂള്‍ മുറ്റം ഇന്റര്‍ലോക്ക് ചെയ്യല്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മാണം, സുരക്ഷാവേലി നിര്‍മാണം തുടങ്ങിയവ നടത്തി. വിദ്യാലയത്തിനു സ്വന്തമായി ബസ് വാങ്ങി.

0Shares

Leave a Reply

Your email address will not be published.

Social profiles