കെപിസിസി സംസ്‌കാര സാഹിതി പ്രതിഷേധ സംഗമം നടത്തി

കെപിസിസി സംസ്‌കാര സാഹിതി പ്രതിഷേധ സംഗമം കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിക്കെതിരായ പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് നടപടിയില്‍ പ്രതിഷേധിച്ച്
കെപിസിസി സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി സംഗമം നടത്തി. എച്ച്‌ഐഎംയുപി സ്‌കൂള്‍ പരിസരത്ത്
കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ പൊതുജനങ്ങള്‍ സംഘടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു വാളല്‍ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി. വി.എ. മജീദ്, ഗോകുല്‍ദാസ് കോട്ടയില്‍, സി.കെ. ജിതേഷ്, സുന്ദര്‍രാജ് എടപ്പെട്ടി, കെ. പോള്‍, ബിനു മാങ്കൂട്ടം, സി.വി. നേമിരാജന്‍, എം.വി. രാജന്‍, ഡോ.സീന തോമസ്, ഒ.ജെ. മാത്യു, സന്ധ്യ ലിഷു, കെ. പദ്മനാഭന്‍ ഫൈസല്‍ പാപ്പിന, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, ഉമ്മര്‍ പൂപ്പറ്റ, പി. വിനോദ്കുമാര്‍, കെ.കെ. രാജേന്ദ്രന്‍, ശശികുമാര്‍, സുരേഷ് ബാബു, സുബൈര്‍ ഓണിവയല്‍, പി.എം. ജോസ്, കെ.എസ്. അനൂപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles