എന്റെ കേരളം എന്റെ അഭിമാനം: കല്‍പ്പറ്റയില്‍ വിളംബരജാഥ നടത്തി

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ 24 മുതല്‍ 30 വരെ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേള വിളംബരം ചെയ്ത് നഗരത്തില്‍ ജാഥ നടത്തി. ജനപ്രതിനിധികള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.സി.സി കാഡറ്റുകള്‍, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ വിളംബരജാഥയില്‍ കണ്ണികളായി. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഫഌഗ് ഓഫ് ചെയ്ത ജാഥ നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് ‘എന്റെ കേരളം’ഫഌഷ്‌മോബ് അരങ്ങേറി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്‌സത്ത്, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രേണുക, തദ്ദേശ സ്വയം ഭരണ ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരകുന്നേല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ്ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി. മജീദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍, ആയുഷ് ജില്ലാ ഓഫീസര്‍ ഡോ.എ. പ്രീത തുടങ്ങിയവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles