കഥാസമാഹാരം പ്രകാശനം

വിശ്വനാഥന്‍ കേണിച്ചിറയുടെ ‘അണയാത്ത കനലുകള്‍’ എന്ന കഥാസമാഹാരം കേണിച്ചിറയില്‍ കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാര ജേതാവ് അശ്വതി ശശികുമാര്‍ പ്രകാശനം ചെയ്യുന്നു.

കേണിച്ചിറ:വിശ്വനാഥന്‍ കേണിച്ചിറയുടെ ‘അണയാത്ത കനലുകള്‍’ എന്ന കഥാസമാഹാരം കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാര ജേതാവ് അശ്വതി ശശികുമാര്‍ പ്രകാശനം ചെയ്തു. മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടന’നന്‍മ’യുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.കെ. സുധീരന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ഷാജി പുല്‍പ്പള്ളി പുസ്തകം ഏറ്റുവാങ്ങി. പ്രകാശന്‍ നെല്ലിക്കര, ഒ.കെ. ലാലു, എ.വി. ജയന്‍, എം.പി. വേണുഗോപാല്‍, ബെന്നി ഫ്രീമാന്‍, എം. നാരായണന്‍, പി.എന്‍. വിശ്വനാഥന്‍,കെ.എസ്. ജോസഫ്, സുനോയി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles