ചെമ്പോത്തറ ഗ്രാമോത്സവം തുടങ്ങി

ചെമ്പോത്തറ ഗ്രാമോത്സവം ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പാടി: ഒരാഴ്ച നീളുന്ന രണ്ടാമത് ചെമ്പോത്തറ ഗ്രാമോത്സവം തുടങ്ങി. ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം. അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസര്‍ മമ്മൂട്ടി, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ബി. വിപിന്‍, പഞ്ചായത്തംഗങ്ങളായ സി. ഹാരിസ്, ഡോ.ജിതിന്‍ കണ്ടോത്ത്, ഗ്രമോത്സവം രക്ഷാധികാരികളായ അഡ്വ.അഖ ആന്റണി, പി.കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പി.എ. ഷമീല്‍ സ്വാഗതവും കോര്‍ കമ്മിറ്റിയംഗം സി. കൃഷ്ണന്‍ നന്ദിയും പറഞ്ഞു. നാലു വര്‍ഷം മുമ്പായിരുന്നു പ്രഥമ ഗ്രാമോത്സവം. എല്ലാ വര്‍ഷവും നടത്താന്‍ നിശ്ചയിച്ച ഗ്രാമോത്സവം കോവിഡ് പശ്ചാത്തലത്തിലാണ് മുന്നാണ്ടുകളില്‍ മുടങ്ങിയത്.
ജീവകാരുണ്യ സാമൂഹികക്ഷേമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പോത്തറ ഗ്രാമോത്സവം ചാരിറ്റബിള്‍ സൊസൈറ്റിയാണ് പരിപാടിക്കു നേതൃത്വം നല്‍കുന്നത്. അന്യംനില്‍ക്കുന്ന ഗ്രാമീണ സംസ്‌കാരവും നാട്ടുനന്‍മയും പുതുതലമുറയിലേക്കു പകരുക ഗ്രാമോത്സവത്തിന്റെ മുഖ്യ ലക്ഷ്യമാണ്. കലാകായിക മത്സരങ്ങള്‍, ഗോത്ര കലോത്സവം, ഗാനമേള, നാടകം, നാടന്‍പാട്ട് അവതരണം തുടങ്ങിയവ ഗ്രാമോത്സവത്തിന്റെ ഭാഗമാണ്. 30നാണ് ഗ്രാമോത്സവം സമാപനം.

0Shares

Leave a Reply

Your email address will not be published.

Social profiles