മാഗസിന്‍ പ്രകാശനം

പുല്‍പ്പള്ളി:സി.കെ. രാഘവന്‍ മെമ്മോറിയല്‍ ബിഎഡ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ ‘ജ്വാല’ എന്ന പേരില്‍ തയാറാക്കിയ മാഗസിന്‍ ഗദ്ദിക കലാകാരനും പഞ്ചായത്തംഗവുമായ രാജു തോണിക്കടവ് പ്രകാശനം ചെയ്തു. ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പി.ആര്‍. സുരേഷ് ആദ്യപ്രതി സ്വീകരിച്ചു. കോളജ് മാനേജര്‍ കെ.ആര്‍. ജയറാം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.പി.എഫ്. മേരി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സോളി കെ. ജോര്‍ജ്, അമല്‍ ജോസഫ്, സ്‌നേഹ, ആഗ്‌നസ് ജോസഫ്, വിഷ്ണുപ്രിയ, അമ്പിളി, അനീഷ ബീഗം, എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles