കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു

മക്കിയാട്: കുടുംബശ്രീ 25-ാം വാര്‍ഷികം തൊണ്ടര്‍നാട് പഞ്ചായത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. യൂണിഫോം അണിഞ്ഞ വനിതകള്‍ കോറോം ടൗണില്‍ ഘോഷയാത്ര നടത്തി. കുടുംബശ്രീ യൂണിറ്റുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ കെ. മൈമുനത്ത് സമ്മാനദാനം നിര്‍വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.പി. മൊയ്തീന്‍, എം.എം. ചന്തു, കെ.വി. ഗണേശന്‍, പ്രീത രാമന്‍, ഏലിയാമ്മ ഏലിയാസ്, സിനി തോമസ്, വി.ടി. അരവിന്ദാക്ഷന്‍, സെക്രട്ടറി വി. ആലിക്കുട്ടി, അസി.സെക്രട്ടറി ലത്തീഫ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലത ബിജു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles