![](https://keralacorrespondent.com/wp-content/uploads/2023/05/wyd-08-ezhuthupura.jpg)
പുല്‍പ്പള്ളി ഭൂദാനം കുമിച്ചി കോളനിയില്‍ എഴുത്തുപുര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: ആനപ്പാറ, ഭൂദാനം, ഷെഡ് എന്നിവിടങ്ങളിലെ എഴു മുതല്‍ ഡിഗ്രി വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് സൗജന്യമായി ഇംഗ്ലീഷ് ട്യൂഷന് നല്കുന്നതിനു സാഹിത്യകാരന് ജോസ് പാഴൂക്കാരന് കുമിച്ചി കോളനിയില്‍ എഴുത്തുപുര തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സുശീല അധ്യക്ഷത വഹിച്ചു.ചാക്കോ മാസ്റ്റര്‍, സജി കാഞ്ഞിരത്തിനാല്‍, ഷാജി അറക്കല്‍, ലൂസി ,പ്രീത, ജോസ് പാഴൂക്കാരന് എന്നിവര്‍ പ്രസംഗിച്ചു. എഴുത്തുപുര മുഖേന പ്രദേശവാസികള്‍ക്കായി സാമൂഹിക, സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജോസ് പാഴൂക്കാരന് പറഞ്ഞു.