കമല സുരയ്യ അനുസ്മരണം സംഘടിപ്പിച്ചു

മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ. ഷബിത കമല സുരയ്യ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

കല്‍പ്പറ്റ: വനിതാ സാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കമലാ സുരയ്യ അനുസ്മരണം നടത്തി. എന്‍ജിഒ യൂണിയന്‍ ഹാളില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. വിശാലാക്ഷി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജി ബഷീര്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ. ഷബി ത അനുസ്മരണ പ്രഭാഷണം നടത്തി. കമലാ സുരയ്യയുടെ ആത്മകഥ ‘എന്റെ കഥ’ പുസ്തകാസ്വാദനം നടത്തി. വനിതാ സാഹിതി ജില്ലാ സെക്രട്ടറി എസ്.എച്ച്. ഹരിപ്രിയ പുസ്തകാവതരണം നടത്തി. ലൈബ്രറി കൗണ്‍സില്‍ വൈത്തിരി താലൂക്ക് കൗണ്‍സില്‍ അംഗം പി.കെ. ഷാഹിന, എഴുത്തുകാരി റൂബി ഫൈസല്‍, കവി രാഗേന്ദു രാഘവന്‍, പ്രസന്ന, ഗീത എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സാഹിതി ജില്ലാ ട്രഷറര്‍ എസ്.വി. പ്രതിഭ സ്വാഗതവു വൈസ് പ്രസിഡന്റ് സിന്ധു ചെന്ദലോട് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles