വായനശാലകള്‍ തുറന്ന പാഠശാലകളാകണം: ഡോ.മിനി പ്രസാദ്

വായന പക്ഷാചരണം ജില്ലാതല സമാപന സമ്മേളനം കളക്ടറേറ്റില്‍ എഴുത്തുകാരി ഡോ.മിനി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: പുതിയ സമൂഹത്തില്‍ വായനശാലകള്‍ തുറന്ന പാഠശാലകളാകണമെന്ന് എഴുത്തുകാരി ഡോ.മിനി പ്രസാദ്. വായന പക്ഷാചരണം ജില്ലാതല സമാപന സമ്മേളനം കളക്ടറേറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സമൂഹത്തെ പരിഷ്‌കരിക്കുന്നതാണ് വായന. നിരന്തരമായ വായനയിലൂടെയാണ് സഹൃദയത്വം വളരുന്നത്. സഹൃദയത്വം ഇല്ലെങ്കില്‍ മനുഷ്യനും സമൂഹവും വളരെ ചെറുതാവുകയും മൂല്യങ്ങള്‍ ചോര്‍ന്നുപോവുകയും ചെയ്യുമെന്ന് ഡോ.മിനി പ്രസാദ് പറഞ്ഞു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ചെയര്‍മാന്‍ ഇ.കെ. ബിജുജന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജീറ്റോ ലൂയിസ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സി. ഹരിദാസ്, ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, എ.കെ. രാജേഷ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles