പിണങ്ങോട് റോഡ് ജംഗ്ഷനില്‍ ട്രാഫിക് ഐലന്റ് സ്ഥാപിക്കണം

കല്‍പറ്റ: കല്‍പറ്റയിലെ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റും ട്രാഫിക് ഐലന്റും ഉടന്‍ സ്ഥാപിക്കണമെന്നും ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തിര നടപടികളെടുക്കണമെന്നും കല്‍പ്പറ്റ പൗരസമിതി ആവശ്യപ്പെട്ടു. കല്‍പറ്റ ട്രാഫിക് ജംഗ്ഷനിലും കൈനാട്ടി ജംഗ്ഷനിലും എത്തുന്ന വലിയ വാഹനങ്ങള്‍ ബൈപ്പാസ് വഴി തിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കല്‍പറ്റ നിയോജകമണ്ഡലം എം.എല്‍.എക്കും കല്‍പറ്റ നഗരസഭ ചെയര്‍മാനും നിവേദനം നല്‍കുമെന്നും പൗരസമിതി യോഗം അറിയിച്ചു. ഭാരവാഹികളായ സി.പി ഉമ്മര്‍, ജോണി കൈതമറ്റം, അഡ്വ. വി.പി യൂസുഫ്, എം. ശങ്കരന്‍, കെ.നാണു, പി.കെ സുബൈര്‍ ഓണിവയല്‍, യു.എ ഖാദര്‍, ആര്‍.ഗോപാലകൃഷ്ണന്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles