വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കി

പുല്‍പ്പള്ളി പഴശിരാജാ കോളജില്‍ അവാര്‍ഡ് വിതരണം അഡ്വ.സി.കെ. മേഴ്‌സി നിര്‍വഹിക്കുന്നു.

പുല്‍പ്പള്ളി:പഴശിരാജ കോളജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക്
ഇംഗ്ലീഷ് വകുപ്പിന്‍െ നേതൃത്വത്തില്‍ ‘പെര്‍ ആന്‍ഗുസ്റ്റ അഡ് ഒഗസ്റ്റ’ മെറിറ്റോറിയസ് അവാര്‍ഡും കാഷ് പ്രൈസും വിതരണം ചെയ്തു. വിമന്‍ സെല്‍ ഉദ്ഘാടനം, ‘സ്ത്രീ സുരക്ഷയും നിയമവും’ എന്ന വിഷയത്തില്‍ സെമിനാര്‍ എന്നിവ നടത്തി. അഡ്വ.സി.കെ. മേഴ്‌സി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.കെ. അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ജോസ്‌ന കെ. ജോസഫ്, വനിതാ സെല്‍ കോ ഓര്‍ഡിനേറ്റര്‍ തെരേസ് ദിവ്യ സെബാസ്റ്റ്യന്‍, ഫാ.വര്‍ഗീസ് കൊല്ലമാവുടി, ഡോ.ജോഷി മാത്യു, ഫാ.ചാക്കോ ചേലമ്പറമ്പത്ത്, പ്രഫ.താര ഫിലിപ്പ്, ഫാ.ഡോ.വി.സി. കുര്യാക്കോസ്, ശ്രുതി സോമന്‍, ആര്യനന്ദ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles