![](https://keralacorrespondent.com/wp-content/uploads/2023/08/wyd-09-pravasi.jpg)
കേരള പ്രവാസി സംഘം ബത്തേരി ഏരിയ കണ്വന്ഷന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
സുല്‍ത്താന്‍ബത്തേരി: കേരള പ്രവാസി സംഘം ഏരിയ കണ്വന്ഷന് മില്‍ക്ക് സൊസൈറ്റി ഹാളില്‍ ചേര്‍ന്നു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് യു.പി. അബ്ദുള്‍ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സംഘം ജില്ലാ പ്രസിഡന്റ് കെ.കെ. നാണു പ്രസംഗിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ. ബാബുരാജന് ‘പ്രവാസി ക്ഷേമം’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഏരിയ സെക്രട്ടറി സലിം കൂരിയാടന്‍ സ്വാഗതവും കെ.ആര്. രാജേഷ് നന്ദിയും പറഞ്ഞു.