സിബിഎസ്ഇ ജില്ലാ കലോത്സവം: ഫേസ് ഒന്ന് മത്സരങ്ങള്‍ 15ന് തുടങ്ങും

കല്‍പ്പറ്റ: വയനാട് ഡിസ്ട്രിക്ട് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സിന്റെ നേതൃത്വത്തില്‍ സിബിഎസ്ഇ സ്‌കൂള്‍ ജില്ലാ കലോത്സവം ഫേസ് ഒന്ന് മത്സരങ്ങള്‍ 15,16 തീയതികളില്‍ മുട്ടില്‍ ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയില്‍ നടത്തും. വയനാട് സഹോദയ പ്രസിഡന്റ് സീറ്റ ജോസ്, സെക്രട്ടറി ഡോ.സി.എ. ബീന, ആതിഥേയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്മിത പി. കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. 15ന് രാവിലെ 11ന് സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്‌ന കരീം ഉദ്ഘാടനം ചെയ്യും.
12 വേദികളിലായി 73 ഇനങ്ങളിലാണ് മത്സരം. ജില്ലയിലെ 25 സിബിഎസ്ഇ വിദ്യാലയങ്ങളില്‍നിന്നായി ആയിരത്തോളം കുട്ടികള്‍ പങ്കെടുക്കും. ഫേസ് ഒന്നില്‍ പ്രധാനമായും സ്റ്റേജ് ഇതര ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫേസ് രണ്ട് മത്സരങ്ങള്‍ ഒക്ടോബറില്‍ മാനന്തവാടി അമൃത വിദ്യാലയത്തില്‍ നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles