![](https://keralacorrespondent.com/wp-content/uploads/2023/09/MANKA.jpg)
കല്പറ്റ: വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കല്പറ്റയില് ഫാഷന്‍ ഷോ നടത്തുന്നു. ‘മിസിസ് വയനാടന്‍ മങ്ക’ എന്ന പേരില്‍ മര്‍സാ ഇന്‍ ഹോട്ടല്‍ ഹാളില്‍ 17ന് വൈകുന്നേരം അഞ്ച് മുതലാണ് പരിപാടി. 18നു മുകളില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്കായാണ് ഷോ സംഘടിപ്പിക്കുന്നതെന്ന് വിമന്‍ ചേംബര്‍ ഭാരവാഹികളായ ബിന്ദു മില്ട്ടന്, അന്ന ബെന്നി, ഡോ.നിഷ ബിപിന്‍, പാര്‍വതി വിഷ്ണുദാസ്, ബീന സുരേഷ്, എം.ഡി. ശ്യാമള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വയം പരിചയപ്പെടുത്തല്‍, റാമ്പ് വാക്, ചോദ്യോത്തരവേള എന്നീ വിഭാഗങ്ങളാണ് ഷോയില്‍ ഉണ്ടാവുക. മത്സരാത്ഥികളുടെ സൗന്ദര്യം, ബുദ്ധി, ആത്മവിശ്വാസം, അറിവ് എന്നിവയിലെ മികവാണ് അളക്കുന്നത്. ബ്യൂട്ടിഫുള്‍ സ്മൈല്‍, ബ്യൂട്ടിഫുള്‍ റാമ്പ് വാക്, ബ്യൂട്ടിഫുള്‍ ഐസ്, ബ്യൂട്ടിഫുള്‍ സ്കിന്‍, ബ്യൂട്ടിഫുള്‍ ഹെയര്‍, ഫോട്ടോജനിക് തുടങ്ങി 11 ടൈറ്റിലുകളിലും മത്സരം ഉണ്ടാകും. ഫാഷന്‍ മേഖലയിലെ വിദഗ്ധരാണ് വിധികര്‍ത്താക്കളായി എത്തുന്നത്. പ്രവേശനം സൗജന്യ പാസ്മൂലം നിയന്ത്രിക്കും.