ജവഹര്‍ ബാല്‍ മഞ്ച് വയോജനദിനം ആഘോഷിച്ചു

പളളിക്കുന്ന്: ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയോജനദിനം പളളിക്കുന്ന് ഫാത്തിമാഭവന്‍ ഓള്‍ഡ് എയ്ജ് ഹോമില്‍ ആഘോഷിച്ചു. ജില്ലാ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. ഷഫീക്ക് അധ്യക്ഷത വഹിച്ചു. കുട്ടികള്‍ വയോജനങ്ങള്‍ക്കായി ശേഖരിച്ച വിഭവങ്ങള്‍ ജില്ലാ പ്രസിഡന്റ് സിയ പോള്‍ കൈമാറി. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സതീശ് നെന്‍മേനി സ്വാഗതവും സൂര്യ ഗായത്രി നന്ദിയും പറഞ്ഞു. ഷിജു സെബാസ്റ്റ്യന്‍, അനൂപ് കുമാര്‍, എ.എന്‍. ഹരിദാസ്, ജിജി വര്‍ഗീസ്, സുകന്യ ആഷിന്‍, ജോയ്‌സി ഷാജു, അഭിന മോഹന്‍, അലന്‍ ജോസഫ്, ബേസില്‍ വര്‍ഗീസ്, എ.സി. അജിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles